യുഎഇയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Web Desk |  
Published : Aug 16, 2017, 12:14 AM ISTUpdated : Oct 05, 2018, 02:54 AM IST
യുഎഇയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Synopsis

ദുബായ്: യുഎഇയിലെ ഇന്ത്യന്‍ സമൂഹം സ്വാതന്ത്യദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യക്കാര്‍ ഗള്‍ഫില്‍ നടത്തുന്ന മഹത്തായ സേവനങ്ങളെ അബുദാബിയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി അഭിനന്ദിച്ചു.

ദേശഭക്തി തുടിച്ചു നിന്ന പരിപാടികളോടെ യുഎഇയിലെ പ്രവാസി സമൂഹം എഴുപതാം സ്വാതന്ത്യദിനം ആഘോഷിച്ചു. അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി നവദീപ് സിങ് സൂരി, ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍. മറ്റു എമിറേറ്റുകളില്‍ വിവിധ വൈസ് കോണ്‍സുലര്‍മാര്‍ എന്നിവര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്യദിന സന്ദേശം വായിച്ചു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ നയതന്ത്രബന്ധം ഉയര്‍ത്തികാട്ടിയായിരുന്നു ഇന്ത്യന്‍ സ്ഥാനപതിയുടെ പ്രസംഗം. ഇന്ത്യക്കാര്‍ ഗള്‍ഫില്‍ നടത്തുന്ന മഹത്തായ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം തുടിക്കുന്ന കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. സ്‌കൂള്‍ കുട്ടികളും സ്ത്രീകളുടമടക്കം നൂറിലേറെപേര്‍ രാജ്യത്തിന്റെ വിവിധമേഖലകളില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ
ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്