ഇലക്ട്രോണിക് ഗെയിമുകള്‍; ജാഗ്രത പുലര്‍ത്തണമെന്ന് യുഎഇ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി

By Web DeskFirst Published Aug 7, 2016, 8:03 PM IST
Highlights

തീവ്രവാദ, ഭീകരവാദ ആശയ പ്രചരണത്തിന് ഇലക്ട്രോണിക് ഗെയിമുകള്‍ ഉപയോഗിച്ചേക്കാമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് യു.എ.ഇ ടെലി കമ്മ്യൂണിക്കേഷന്‍ അതോരിറ്റിയുടെ മുന്നറിയിപ്പ്. നിരവധി കൗമാരക്കാര്‍ കുടുംബാംഗങ്ങളില്‍ നിന്നുമാറി കൂടുതല്‍ സമയവും ഈ ഗെയിമുകളില്‍ ഏര്‍പ്പെടുന്നതിലൂടെ കുറ്റകൃത്യ സംഘങ്ങള്‍ക്ക് അവരെ എളുപ്പത്തില്‍ ലക്ഷ്യം വെക്കാന്‍ സാധിക്കും. ഇത്തരത്തില്‍ യുവാക്കളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാന്‍ ഭീകര സംഘങ്ങള്‍ ഇല്ക്ട്രോണിക് ഗെയിമുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതോരിറ്റി വ്യക്തമാക്കി. ആയുധ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കുറ്റവാളി സംഘങ്ങള്‍ വാര്‍ ഗെയിമുകളിലൂടെ ശ്രമിക്കുന്നു. 

ഇന്നത്തെ തലമുറ ഇത്തരം ഗെയിമുകള്‍ക്ക് അടിമയാകുകയാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ ഗെയിം രക്ഷിതാക്കള്‍ നിരീക്ഷിക്കണമെന്നും അപരിചിരതരോട് അവര്‍ സംസാരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ടെലി കമ്മ്യൂണിക്കേഷന്‍ അതോരിറ്റി അറിയിച്ചു. സാമൂഹിക സംഘടനകളുമായി ബന്ധമില്ലാത്ത സ്ഥിതി, മതാഭിമുഖ്യമില്ലായ്മ എന്നിവ യുവാക്കളെ, ഇത്തരം സ്ഘടനകള്‍ക്ക് എളുപ്പത്തില്‍ വഴങ്ങുന്നവരാക്കി മാറ്റുമെന്നും പ്രസ്താവനയില്‍ പറയുന്നു.

click me!