
തിരുവനന്തപുരം: നിയമസഭാ നടപടികൾ തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രകോപിതരായി സമരം പ്രഖ്യാപിച്ച് യുഡിഎഫ്. മൂന്ന് യുഡിഎഫ് എംഎൽഎമാർ സഭാ കവാടത്തിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപടികള്‍ ആരംഭിച്ചപ്പോള്‍ സഭ അറിയിച്ചിരുന്നു. സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷനേതാവ് അറിയിച്ചിരുന്നു.
മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെ യുഡിഎഫ് സമരം ബിജെപിയുമായുള്ള ഒത്തുകളിയെന്ന് പറഞ്ഞതോടെ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലേക്ക് എത്തുകയായിരുന്നു. ചോദ്യത്തര വേള പുരോഗമിക്കുന്നതിനിടെ യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടര്‍ന്നു. കറുത്ത ബാനർ കൊണ്ട് സ്പീക്കറുടെ കാഴ്ച മറച്ച് പ്രതിപക്ഷം പ്രതിഷേധിക്കുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam