കേന്ദ്ര തെരഞ്ഞെടുപ്പ്: കമ്മീഷന് യുഡിഎഫിന്‍റെ പരാതി

By Web DeskFirst Published Mar 23, 2018, 4:26 PM IST
Highlights
  • കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫിന്‍റെ പരാതി
  • പോളിംഗ് ഏജന്‍റ് ഇല്ലാത്ത പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണമെന്നാണ് ആവശ്യം
  • പരാതി വരണാധികാരി തള്ളിയ സാഹചര്യത്തിലാണ് പുതിയ നീക്കം

ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫിന്‍റെ പരാതി. പോളിംഗ് ഏജന്‍റ് ഇല്ലാത്ത പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണമെന്നാണ് ആവശ്യം. പരാതി വരണാധികാരി തള്ളിയ സാഹചര്യത്തിലാണ് പുതിയ നീക്കം. സിപിഐ, ജനതാദള്‍, എന്‍സിപി കക്ഷികള്‍ക്കാണ് ഏജന്‍റുമാരില്ലാത്തതത്. 

പോളിംഗ് ഏജന്‍റുമാരെ വയ്ക്കണമെന്ന് നിർബന്ധമില്ലെന്നാണ് വരണാധികാരി അറിയിച്ചത്. 'ഏജന്റില്ലെങ്കിൽ വോട്ട് ആരെ കാണിക്കണമെന്ന് ചട്ടത്തിൽ പറയുന്നില്ല'. 'എൽഡിഎഫിന് വോട്ട് റദ്ദാകുന്ന സാഹചര്യം ഉണ്ടാകില്ല' . വോട്ട് ഒരാളുടെ മൗലികാവകാശമാണെന്നും വരണാധികാരി വ്യക്തമാക്കി.

അതേസമയം, കോൺഗ്രസ് ലോക്സഭയിൽ അവിശ്വാസ പ്രമേയനോട്ടീസ് നല്‍കി. മല്ലികാർജ്ജുൻ ഖാർഗെയാണ് നോട്ടീസ് നൽകിയത്. ഇതിനിടെ ഇറാഖിൽ 39 ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് വധിച്ച വിഷയത്തിൽ പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കോൺഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നൽകി. പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരമുള്ള കേസുകളി അറസ്റ്റിന് അനുമതി വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കോൺഗ്രസ് അംഗങ്ങൾ പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. 

click me!