സ്വാശ്രയ പ്രശ്നം; ചര്‍ച്ചകള്‍ക്കൊപ്പം സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം

Published : Oct 03, 2016, 02:29 PM ISTUpdated : Oct 05, 2018, 01:22 AM IST
സ്വാശ്രയ പ്രശ്നം; ചര്‍ച്ചകള്‍ക്കൊപ്പം സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം

Synopsis

ഫീസിളവില്‍ അന്തിമ തീരുമാനം വരുന്നത് വരെ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച പ്രതിപക്ഷ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. വ്യാഴാഴ്ച യുഡിഫ്  സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ പ്രതിപക്ഷ എം.എല്‍എമാരുടെ അനിശ്ചിതകാല നിരാഹാര സമരം ആറാം ദിവസം പിന്നിട്ടു. ആരോഗ്യ നില മോശമായതിനാല്‍ ഹൈബി ഈഡനെയും ഷാഫി പറമ്പിലിനെയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമരം തുടരുമെന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കി. സ്വാശ്രയ സമരം ജനം ഏറ്റെടുത്തുവെന്നാണ് യു.ഡി.എഫിന്റെ പൊതുവികാരം. സര്‍ക്കാറിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കാന്‍ നിരാഹാര സമരത്തിന് കഴിഞ്ഞെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍. അതേ സമയം ഫീസ് കുറയ്‌ക്കണമെന്ന ആവശ്യവമായി എ.ഐ.വൈ.എഫും രംഗത്തെത്തി. ബുധനാഴ്ച ഇക്കാര്യം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും എ.ഐ.വൈ.എഫ് നേതാക്കള്‍ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ: 'ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങൾ പെരുപ്പിച്ച് കാട്ടുന്നു, കേരളത്തിൽ ഒരു നടപടിയുമില്ല'
വാഹന പരിശോധനക്കിടെ അപകടം; പൊലീസ് കുടുക്കാൻ ശ്രമിക്കുന്നുവെന്ന് യുവാക്കള്‍, തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്