യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

By Web DeskFirst Published Oct 16, 2017, 7:02 AM IST
Highlights

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചുള്ള യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമാകുമെന്ന് പ്രതിപക്ഷ നേതാവ്  രമേശ്  ചെന്നിത്തല  അറിയിച്ചു. അതേസമയം ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സര്‍ക്കാ‍രും അറിയിച്ചിട്ടുണ്ട്. ഹോട്ടലുകളടക്കം എല്ലാം കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യക്തമാക്കി.

click me!