യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ 12ന്

Web Desk |  
Published : Oct 04, 2017, 08:19 PM ISTUpdated : Oct 05, 2018, 01:37 AM IST
യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ 12ന്

Synopsis

‍വേങ്ങര: യുഡിഎഫ് ഈ മാസം 13ന് സംസ്ഥാനത്ത് നടത്താനിരുന്ന ഹര്‍ത്താല്‍ 12ലേക്ക് മാറ്റി. അണ്ടര്‍-17 ലോകകപ്പ് മല്‍സരങ്ങള്‍ കൊച്ചിയില്‍ നടക്കുന്നതിനാല്‍, ഹര്‍ത്താലില്‍നിന്ന് യുഡിഎഫ് പിന്തിരിയണമെന്ന് കായികമന്ത്രി എ സി മൊയ്തീന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് ഹര്‍ത്താല്‍ 12ലേക്ക് മാറ്റിയത്. ഒക്‌ടോബര്‍ 13ന് കൊച്ചിയില്‍ രണ്ടു മല്‍സരങ്ങളാണുള്ളത്. മല്‍സരം കാണുന്നതിനായി വിദേശികള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ എത്തുമെന്നും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കേണ്ടത് കായികകേരളത്തിന്റെ ഉത്തരവാദിത്വമാണെന്നും കായികമന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ജിഎസ്‌ടിയിലൂടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി രേഖപ്പെടുത്താനും ഇന്ധനവില വർധനയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഹർത്താലെന്ന് മലപ്പുറം വേങ്ങരയിൽ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചത്.

ഇന്ധനവില ലഘൂകരിക്കാൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'