Latest Videos

നബിദിന റാലിക്കിടെ ആക്രമണം; താനൂരില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍ പുരോഗമിക്കുന്നു

By Web DeskFirst Published Dec 3, 2017, 10:45 AM IST
Highlights

തിരൂര്‍: നബിദിന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്തെ താനൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരോഗമിക്കുന്നു. ഉണ്യാലില്‍ നടന്ന ആക്രമണത്തില്‍ ആറുപേര്‍ക്ക് വെട്ടേറ്റിരുന്നു. 19 കുട്ടികള്‍ക്കും പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. 

സമസ്ത ഇ.കെ. വിഭാഗത്തിന്റെ അധീനതയിലുള്ള ഉണ്യാല്‍ തേവര്‍കടപ്പുറത്തെ മിസ്ബാഹുല്‍ ഹുദ മദ്രസ സംഘടിപ്പിച്ച നബിദിനറാലി ഉണ്യാല്‍ ബീച്ച് പള്ളിക്ക് സമീപമെത്തിയപ്പോള്‍ വാളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റാലിയിലുണ്ടായിരുന്ന ആറുപേര്‍ക്ക് വെട്ടേറ്റു. പരിഭ്രാന്തിയിലായി കുട്ടികളും മുതിര്‍ന്നവരും ചിതറിയോടി. ഇതിനിടയിലാണ് 19 കുട്ടികള്‍ക്ക് പരിക്കേറ്റത്.

click me!