യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്തും പിടിച്ചടക്കി സജി ചെറിയാന്‍

Web Desk |  
Published : May 31, 2018, 11:33 AM ISTUpdated : Jun 29, 2018, 04:21 PM IST
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്തും പിടിച്ചടക്കി സജി ചെറിയാന്‍

Synopsis

സജി ചെറിയാന്റെ പഞ്ചായത്തായ മുളക്കുഴയില്‍ മാത്രംഅദ്ദേഹത്തിന് 3637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.  

ചെങ്ങന്നൂര്‍: ശക്തി കേന്ദ്രങ്ങള്‍ ഒന്നൊന്നായി കൈവിട്ടുപോയ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്തിലും അടിതെറ്റി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡി വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരിലും സജി ചെറിയാന്‍ തന്നെ ലീഡ് നിലനിര്‍ത്തി. എല്‍ഡിഎഫിന് ഇവിടെ 866 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 4,266 വോട്ടുകള്‍ പുലിയൂരില്‍ നിന്ന് സ്വന്തമാക്കിയപ്പോള്‍ വിജയകുമാറിന് 3,629 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് 2117 വോട്ടുകള്‍ ലഭിച്ചു.

സജി ചെറിയാന്റെ പഞ്ചായത്തായ മുളക്കുഴയില്‍ മാത്രംഅദ്ദേഹത്തിന് 3637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.  പുലിയൂര്‍ പൂര്‍ത്തിയായതോടെ ഇനി ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇനി എണ്ണിത്തീരാനുള്ളത്. ആദ്യ റൗണ്ട് മുതല്‍ വ്യക്തമായ ലീഡാണ് സജി ചെറിയാന്‍ നിലനില്‍ത്തിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാമ്പാട്ടി പാമ്പുകളെ കഴുത്തിൽ ചുറ്റി നൽകുന്നതിനിടെ ഇഴഞ്ഞ് പാന്റിനുള്ളിലേക്ക്, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, ഇറാനെതിരായ സൈനിക നടപടിയ്ക്ക് പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം