
തിരുവനന്തപുരം:ഇന്ധനവില വർധനക്കെതിരെ യുഡിഎഫിന്‍റെ വ്യത്യസ്ത പ്രതിഷേധം. കാളവണ്ടികളിലും സൈക്കിളുകളിലുമായി രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം. മൂന്ന് കാളവണ്ടികള്‍ക്ക് പിന്നാലെ നേതാക്കളുമെത്തി. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും എം.എം ഹസനും ശശി തരൂര്‍ എംപിയും കാളവണ്ടിയില്‍ കയറിയതോടെ പ്രതിഷേധം ആവേശത്തിലായി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പാരം പഴിചാരി ഇന്ധന വില വര്‍ധനവിന്‍റെ മറവില്‍ നികുതി കൊള്ള നടത്തുകയാണെന്ന് നേതാക്കൾ ആരോപിച്ചു. തിരുവനന്തപുരം മ്യൂസിയം ജംക്ഷൻ മുതൽ രാജ്ഭവൻ വരെയായിരുന്നു കാളവണ്ടിയാത്ര.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam