വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫിന്‍റെ വനിതാ സംഗമം ഇന്ന്

Published : Dec 29, 2018, 06:45 AM ISTUpdated : Dec 29, 2018, 07:42 AM IST
വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫിന്‍റെ  വനിതാ സംഗമം ഇന്ന്

Synopsis

വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫ് ഇന്ന് വനിതാ സംഗമം സംഘടിപ്പിക്കും.

തിരുവനന്തപുരം: വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫ് ഇന്ന് വനിതാ സംഗമം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മൂന്ന് മണിക്കാണ് പരിപാടി. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്യും.

വിവിധ ജില്ലകളിൽ നേതാക്കൾ നേതൃത്വം നൽകും. ശബരിമലയുടെ പേരിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരെയാണ് യുഡിഎഫിന്‍റെ മതേതര വനിതാ സംഗമമെന്ന് വനിതാ ഏകോപനസമിതി ചെയർമാൻ ലതികാ സുഭാഷ് അറിയിച്ചു. 

ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വനിതാമതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. വനിതാ മതിലിന്‍റെ പേരില്‍ നിർബന്ധിത പിരിവും ഭീഷണിയും  വ്യാപകമായി നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ്  ആരോപിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്