
സമരം സഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കുംയുവമോർച്ച പ്രവർത്തകർ കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കണ്ണീർ വാതക പ്രയോഗത്ത തുടർന്ന് പരിക്കേറ്റ സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരത്ത് യുഡിഎഫിന്‍റെ യുവജനസംഘടനകൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. ഇതിന് ശേഷം എബിവിപി പ്രവർത്തകരും മാർച്ച് നടത്തിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകര്‍ തൃശൂരില്‍ നടത്തിയ മാര്‍ച്ചുകളിലും നേരിയ സംഘര്‍ഷം. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്കും എബിവിപി പ്രവര്‍ത്തകര്‍ ഡിഇഒ ഓഫീസിലേക്കുമാണ് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡുകള്‍ മറികടക്കന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ജല പീരങ്കി പ്രയോഗിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam