ശബരിമല: സഭ സ്തംഭിപ്പിക്കുമെന്ന് യുഡിഎഫ്; പ്രതിരോധിക്കാന്‍ സര്‍ക്കാര്‍

Published : Nov 27, 2018, 02:01 PM ISTUpdated : Nov 27, 2018, 02:11 PM IST
ശബരിമല: സഭ സ്തംഭിപ്പിക്കുമെന്ന് യുഡിഎഫ്; പ്രതിരോധിക്കാന്‍ സര്‍ക്കാര്‍

Synopsis

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടിയിരുന്നു. പൊലീസിന്‍റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടേയും ആവശ്യപ്രകാരമായിരുന്നു നടപടി. നിരോധനാജ്ഞ പിന്‍വലിക്കുന്നത് വരെ സഭ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള സമരപരിപാടികള്‍ നടത്താനാണ് യുഡിഎഫിന്‍റെ തീരുമാനം.

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭ സ്തംഭിപ്പിക്കുമെന്ന് യുഡിഎഫ്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കും വരെ പ്രതിഷേധം തുടരാന്‍ യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കും വരെ നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടിയിരുന്നു. പൊലീസിന്‍റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടേയും ആവശ്യപ്രകാരമായിരുന്നു നടപടി. നിരോധനാജ്ഞ പിന്‍വലിക്കുന്നത് വരെ സഭ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള സമരപരിപാടികള്‍ നടത്താനാണ് യുഡിഎഫിന്‍റെ തീരുമാനം.

നാളെ മുതൽ ശബരിമല വിഷയം സർക്കാരിനെതിരെ ആയുധമാക്കാനാണ് യുഡിഎഫ് തീരുമാനം. അതേ സമയം സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ഭരണഘടനാ ബാധ്യതയും കോൺഗ്രസ്സ് നേതാക്കൾക്കിടയിലെ ഭിന്ന സ്വരവുമാകും സർക്കാരിന്‍റെ പ്രതിരോധം. ശബരിമല പ്രശ്നത്തിൽ നിയമനിർമ്മാണം ആവശ്യപ്പെട്ട് എം വിൻസെൻറ് നൽകിയ സ്വകാര്യ ബില്ലിന് സ്പീക്കർ ഇന്ന് അനുമതി നിഷേധിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: ജയിലിൽ നിന്ന് പുറത്തിറങ്ങിയ മുരാരി ബാബുവിന് ഇഡി സമൻസ് നൽകിയേക്കും
രക്തസാക്ഷി ഫണ്ട് തട്ടിപ്പും സ്വർണ്ണക്കൊള്ളയും ചർച്ചയാവും; ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും