എം.പിയെ ക്ഷണിക്കാത്തതിനെ ചൊല്ലി ബസ് ബേ ഉദ്ഘാടനത്തിനിടെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ കസേരയേറ്

Published : Apr 25, 2017, 07:38 PM ISTUpdated : Oct 05, 2018, 12:41 AM IST
എം.പിയെ ക്ഷണിക്കാത്തതിനെ ചൊല്ലി ബസ് ബേ ഉദ്ഘാടനത്തിനിടെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ കസേരയേറ്

Synopsis

കൊല്ലം ചിന്നക്കടയില്‍ ബസ് ബേ ഉദ്ഘാടനത്തിനിടെ നാടകീയ സംഭവങ്ങളാണ് ചൊവ്വാഴ്ച വൈകുന്നേരം അരങ്ങേറിയത്. ഉദ്ഘാടന ചടങ്ങിന് സ്ഥലം എം.പി എൻ.കെ പ്രേമചന്ദ്രനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് കസേരകള്‍ വലിച്ചെറിഞ്ഞു. ഉദ്ഘാടനത്തിനായി മന്ത്രി കെ.ടി ജലീല്‍ വേദിയിലെത്തുന്നതിന് തൊട്ട് മുൻപായിരുന്നു സംഭവം

എം.പിയെ ക്ഷണിക്കാത്തതില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റാൻ പൊലീസ് ശ്രമിച്ചതാണ് പ്രശ്നമായത്. പ്രകോപിതരായ പ്രവര്‍ത്തകര്‍ വേദിയിലേക്ക് കസേരകള്‍ തുരുതുരാ വലിച്ചെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഏറെ നേരെത്തെ ശ്രമത്തിനൊടുവിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനായത്. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് വേദിക്ക് തൊട്ടരികെ മന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്രതിഷേധക്കാരെ മുഴുവനും മാറ്റിയതിന് ശേഷമാണ് മന്ത്രി ബസ്ബേ ഉദ്ഘാടനം ചെയ്തത്

ബസ് ബേ ഉദ്ഘാടനം പ്രമാണിച്ച് നടുറോഡില്‍ വൻ ശബ്ദത്തോടെ പടക്കം പൊട്ടിച്ചത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ബസ് കയറാനെത്തിയ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. കൊല്ലത്തെ സര്‍ക്കാര്‍ പരിപാടികളില്‍ യു.ഡി.എഫിനെ അവഗണിക്കുന്നുവെന്നാരോപിച്ച് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസിന് വഴങ്ങില്ല, ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ലെന്ന് മുസ്ലിം ലീഗ്, 'ചർച്ചകൾ നടന്നിട്ടില്ല'
'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം