അംജദ് അലിഖാന് ബ്രിട്ടന്‍ വിസ നിഷേധിച്ചു

Published : Aug 12, 2016, 03:05 PM ISTUpdated : Oct 05, 2018, 02:07 AM IST
അംജദ് അലിഖാന് ബ്രിട്ടന്‍ വിസ നിഷേധിച്ചു

Synopsis

ന്യൂഡൽഹി: സരോദ്​ മാന്ത്രികൻ അംജദ്​ അലി ഖാന്​ ​ബ്രിട്ടൻ വിസ നിഷേധിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​​. സംഭവം തന്നെ ഞെട്ടി​പ്പിച്ചെന്നും ​​ബ്രിട്ട​ന്‍റെ നടപടിയിൽ നടുക്കമുണ്ടായെന്നും അംജദ്​ അലീഖാൻ പ്രതികരിച്ചു​.

'എ​ന്‍റെ യു കെ വിസക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു. സ്​നേഹവും സമാധാനവും പ്രചരിപ്പിക്കുന്ന കലാകാ​രൻമാർക്ക്​ നേരെ ഇത്തരം നടപടിയുണ്ടായതിൽ വലിയ ദു:ഖമുണ്ട്. ​ അംജദ്​ അലീഖാൻ ട്വിറ്ററിൽ കുറിച്ചു.

 ബ്രിട്ടനിലെ റോയൽ ഫെസ്​റ്റിവൽ ഹാളിലെ സംഗീത പരിപാടിക്കായാണ്​ അംജദ്​ അലി ഖാൻ ബ്രിട്ടൻ യാത്ര നിശ്​ചയിച്ചിരുന്നത്​. സെപ്തംബറിലായിരുന്നു പരിപാടി. ലോസ്​ ആഞ്ചലസ്​  വിമാനത്താവളത്തിൽ ബോളിവുഡ്​ നടൻ ഷാരൂഖ്​ ഖാനെ തടഞ്ഞുവെച്ചതിന്​ പിന്നാലെയാണ്​ പുതിയ സംഭവം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജ്' വിവാദം; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, ഇന്ന് നിര്‍ണായക യോഗം
ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്