
ആഗ്ര: പീഡനക്കേസിലെ പ്രതിയെ ക്രൂരമായി പീഡിപ്പിച്ചിട്ടുണെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. റേപ്പിസ്റ്റുകളെ തലകീഴായി കെട്ടിത്തൂക്കിയിട്ട് തെലിയുരിയുന്നത് വരെ അടിക്കണം. തുടര്‍ന്ന് അവരുടെ മുറിവുകളില്‍ ഉപ്പും മുളകും തേക്കണം-ഞാന്‍ മുഖ്യമന്ത്രിയായിരിക്കെ ഇങ്ങനെ ചെയ്തിട്ടുണ്ട്. 2003-04 കാലയളവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ഉമാ ഭാരതി. തന്റെ ഭരണകാലയളവില്‍ പീഡനക്കേസിയെ പ്രതികളോട് ഇങ്ങനെ ചെയ്തിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം.
ആഗ്രയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉമാ ഭാരതി. ബുലന്ദ്ഷര്‍ കൂട്ടബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴായിരുന്നു കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി കൂടിയായ ഉമാ ഭാരതിയുടെ വെളിപ്പെടുത്തല്‍. ഇത്തരം ക്രുരമായ ശിക്ഷാ രീതികളോട് എതിര്‍പ്പ് പ്രകടിപ്പിച്ച പോലീസുകാരനോട് പൈശാചിക പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഇത്തരം ശിക്ഷകള്‍ അര്‍ഹിക്കുന്നുവെന്ന് താന്‍ പറഞ്ഞു. അവര്‍ മനുഷ്യാവകാശം അര്‍ഹിക്കുന്നില്ല. രാവണന്റെ തല പോലെ അവരുടെ തലയറുക്കണമെന്നും ഉമാ ഭാരതി പറഞ്ഞു.
പീഡനക്കേസിലെ പ്രതിയെ ക്രുരമായി മര്‍ദ്ദിക്കുന്നത് പീഡനത്തിനിരയായ യുവതിയെ കാണിച്ചിട്ടുണെന്നും ഉമാ ഭാരതി പറഞ്ഞു. പീഡനക്കേസ് പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്നതല്ലാത്ത ശിക്ഷാ നടപടികള്‍ നടപ്പിലാക്കിയെന്ന ഉമാ ഭാരതിയുടെ വെളിപ്പെടുത്തല്‍ വിവാദമാകാനിടയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam