
കൊച്ചി: ഗസൽ ഗായകൻ ഉംബായിയുടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ ഫോർട്ട്‌കൊച്ചി കൽവത്തി ജുമാ മസ്ജിദിൽ ഖബറടക്കി.പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം ഖബറടക്കിയത്. ഇശലുകൾ പൊഴിഞ്ഞ ഗസൽ വീട്ടിൽ നിന്നും പ്രാർത്ഥനകൾക്ക് ശേഷം രാവിലെ 9 മണിയോടെയാണ് മൃതദേഹം പൊതു ദര്‍ശനത്തിനായി കൽവത്തി കമ്മ്യുണിറ്റി ഹാളിൽ എത്തിച്ചത്. പ്രിയ ഗായകനെ അവസാനമായി ഒരുനോക്ക് കാണാൻ ആരാധകരും നാട്ടുകാരുമടക്കം ആയിരക്കണക്കിന് പേരാണ് എത്തിയത്.
സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സർക്കാർ പ്രതിനിധിയായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും അന്ത്യാഞ്ജലി അർപ്പിച്ചു. 12.30 ഓടെ കൽവത്തി ജുമാ മസ്ജിദ് ഖബറിസ്ഥാനിലായിരുന്നു ഒദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരം.
പാടിയ ഗസലുകൾ ഓർമ്മയാക്കി ഉമ്പായിയി യാത്രയാകുമ്പോൾ ഗസലിനെ ജനകീയമാക്കിയ ഗായകന്‍റെ തീരാനഷ്ടമാണ് മലയാളികൾക്കിനി. ഗായകന്റെ അവസാന ആഗ്രഹമായ ഗസൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കയുള്ള പഠന കേന്ദ്രം സഫലമാക്കുകയാണ് ഇനി ലക്ഷ്യമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam