ഇത് ജനങ്ങളുടെ ചലഞ്ച്, ഉമ്മന്‍ ചാണ്ടിയുടെ വക മോദിക്ക് അടുത്ത പണി

Web desk |  
Published : Jun 06, 2018, 07:28 PM ISTUpdated : Oct 02, 2018, 06:32 AM IST
ഇത് ജനങ്ങളുടെ ചലഞ്ച്, ഉമ്മന്‍ ചാണ്ടിയുടെ വക മോദിക്ക് അടുത്ത പണി

Synopsis

അധിക ഭാരത്തില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം

തിരുവനന്തപുരം: രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് തുടങ്ങി വച്ച ഫിറ്റനസ് ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  സമാധാനം കൊടുക്കുമെന്ന് തോന്നുന്നില്ല. റാത്തോഡിന്‍റെ ഫിറ്റനസ് ചലഞ്ചിന് മറുപടി കൊടുത്ത മോദിയോട് ഇന്ധന വിലവര്‍ധനക്കെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഫ്യൂവല്‍ ചലഞ്ച് എന്ന പേരില്‍ വെല്ലുവിളിച്ചിരുന്നു.

ഇതിനു പിന്നാലെ രാജ്യത്തിന്‍റെ വിവിധ പ്രശ്നങ്ങളില്‍ മോദിക്ക് ചലഞ്ചുമായി പ്രമുഖരടക്കം രംഗത്ത് വന്നു. എന്നാല്‍, ചലഞ്ചുകളുടെ അലയൊലികള്‍ ഒന്ന് അടങ്ങിയപ്പോള്‍ ഇതാ കേരളത്തില്‍ നിന്നാണ് മോദിക്ക് അടുത്ത വെല്ലുവിളി എത്തിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും നിയുക്ത എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയാണ് ‘സേവ് എസ്ബിഐ ചാലഞ്ച്’ എന്ന പേരില്‍ വെല്ലുവിളി നടത്തിയിരിക്കുന്നത്. 

പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്ന എസ്ബിഐയുടെ പ്രതിമാസ അധിക സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ മാറ്റം ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ചലഞ്ച് ചെയ്തത്. കോര്‍പറേറ്റുകള്‍ വരുത്തിയ കിട്ടാക്കടവും ബാങ്കിന്‍റെ നഷ്ടവും പരിഹരിക്കാനും കരകയറാനുമാണ് വലിയ തുക എസ്ബിഐ പിരിച്ചെടുക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന അധിക ഭാരത്തില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് കോൺ​ഗ്രസ് വിമതർ; കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ
പ്രിയങ്കാ ​ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ വിവാഹ നിശ്ചയ കഴിഞ്ഞതായി റിപ്പോർട്ട്