
പാലക്കാട് : വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതിനു് സ്ഥാപന മേധാവികളടക്കം 4 പേർ പിടിയിൽ. വലിയങ്ങാടിയിൽ പ്രവൃത്തിക്കുന്ന അറബിക് കോളേജിലെ അധ്യാപകനും, പ്രിൻസിപ്പാളും, മാനേജറ്റും മുതിർന്ന വിദ്യാർത്ഥിയുമാണ് സൗത്ത് പോലീസിന്‍റെ പിടിയിലായത്.
പതിനഞ്ച് വയസ്സുള്ള ആൺകുട്ടിക്കാണ് (കൂരമായ പീഡനം ഏൽക്കേണ്ടി വന്നത്. മാനസികമായി തകർന്ന നിലയിൽ സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി . അമ്മയുടെ പരാതിയിലാണ് 4 പേരെ സൗത്ത് പോലീസ് പിടികൂടിയത്.
പാലക്കാട് വലിയങ്ങാടിയിലെ അറബിക് കോളേജ് പ്രിൻസിപ്പൾ പുലാമന്തോൾ സ്വദേശി ഹുസൈൻ മാന്നാനി , ഇയാളുടെ ഇരട്ട സഹോദരനും ഇവിടുത്തെ അധ്യാപകനുമായ സൈനുദ്ദീൻ മാന്നാനി, മാനേജർ ഭീമനാട് സ്വദേശി അബ്ദുൾ മുത്തലിബ്, വിദ്യാർത്ഥി ഷിഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. നിരന്തരമായി ഇവർ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് നടപടി. 4 വ്യത്യസ്ഥ കേസ് കളാണ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam