ദീർഘ വീക്ഷണത്തോടെ ആണ് 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2047ൽ രാജ്യം എങ്ങനെ ആകണം എന്നതാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് എതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമർശനങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും മാധ്യമങ്ങളെ കാണുന്നുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു. ദീർഘ വീക്ഷണത്തോടെ ആണ് 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2047ൽ രാജ്യം എങ്ങനെ ആകണം എന്നതാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എയിംസ് വിഷയത്തിൽ, കേരളം എന്ത് ചെയ്തെന്ന് പറയണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങും, ബജറ്റിൽ എയിംസ് എവിടെ എന്ന ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നും സുരേഷ് ഗോപി മറുപടി നൽകി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തൻ്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ അത് നേടിയെടുക്കണം. കേരളത്തിൽ എയിംസ് വരുമെന്നും വന്നിരിക്കുമെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇനിയും സമയമുണ്ട്, സ്ഥലമെടുത്ത് തന്നാൽ വന്നിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.


