വിവാഹം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ ബന്ധം വേര്‍പ്പെടുത്തി; കാരണമാണ് രസകരം

Published : Apr 28, 2017, 12:42 PM ISTUpdated : Oct 04, 2018, 07:06 PM IST
വിവാഹം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ ബന്ധം വേര്‍പ്പെടുത്തി; കാരണമാണ് രസകരം

Synopsis

റാഞ്ചി: വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം യുവതി ബന്ധം വേര്‍പെടുത്തി.  വധുവിന്‍റെ അച്ഛനോട് അപമര്യാദയായി പെരുമാറിയതാണു വധുവിനെ പ്രകോപിപ്പിച്ചത്. ജാര്‍ഖാണ്ഡിലെ റാഞ്ചി ജില്ലയിലായിലെ ചാന്‍ദേവ് ഗ്രാമത്തിലായിരുന്നു സംഭവം. വരന്‍റെ ആവശ്യപ്രകാരം വധുവിന്‍റെ പിതാവു ഹീറോ പാഷന്‍ പ്രോ ബൈക്ക് വരനു വാങ്ങി നല്‍കുകയായിരുന്നു. 

എന്നാല്‍ വിവാഹം കഴിഞ്ഞപ്പോള്‍ തനിക്ക് ഇതു പോര ബജാജ് പള്‍സര്‍ വേണമെന്നു വാശിപിടിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ വരന്‍ വധുവിന്റെ പിതാവിനോടു മോശമായി പെരുമാറുകയായിരുന്നു. ബന്ധുക്കളും ഗ്രാമവാസികളും വരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും വധുവിനെ കൂട്ടാതെ വരന്‍ വീട്ടിലേയ്ക്കു പോകാന്‍ ഒരുങ്ങി.  

സംഭവം അറിഞ്ഞപ്പോള്‍ അച്ഛനെ ബഹുമാനിക്കാത്ത ഒരാളെ തനിക്ക് ആവശ്യം ഇല്ലെന്നും പണത്തോട് ഇത്ര ആര്‍ത്തി മൂത്ത ഒരാളുടെ ഒപ്പം തനിക്കു ജീവിക്കാന്‍ കളിയില്ലെന്നും വധു പറയുകയായിരുന്നു. തുടര്‍ന്നു പുരോഹിതരുടെ സാന്നിധ്യത്തില്‍ വിവാഹം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം യുവതി തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചു. 

ആദ്യം നല്‍കിയ സ്ത്രീധനം തിരികെ നല്‍കണം എന്നു വധുവിന്‍റെ കുടുംബം ആവശ്യപെട്ടു എങ്കിലും  നല്‍കില്ലെന്നായിരുന്നു വരന്‍റെ മറുപടി. തുടര്‍ന്നു ഗ്രാമവാസികള്‍ വരന്‍റെയും സഹോദരന്‍റെയും തലമൊട്ടയടിച്ചു കഴുത്തില്‍ ചെരുപ്പുമാലയണിയിച്ച് എനിക്ക് സ്ത്രീധനത്തോട് ആര്‍ത്തിയാണ് എന്നെഴുതിയ കാര്‍ഡ് കഴുത്തില്‍ തൂക്കി. മാപ്പ് എഴുതി വാങ്ങിയ ശേഷം സ്ത്രീധനം തിരികെ നല്‍കിക്കൊള്ളമെന്ന് ഉറപ്പിന്‍ മേല്‍ ഇവരെ വിട്ടയച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പകര ചുങ്കം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്; 150 ദിവസത്തേക്ക് ആ​ഗോള തലത്തിൽ 10% അധിക തീരുവ ചുമത്തി
വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു, മനുഷ്യജീവന് അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ