എട്ട് മെമു, പാസഞ്ചര്‍ ട്രയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കി

Published : Dec 07, 2017, 10:29 PM ISTUpdated : Oct 04, 2018, 07:37 PM IST
എട്ട് മെമു, പാസഞ്ചര്‍ ട്രയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കി

Synopsis

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു നാളുകളായി വൈകിയോടുന്നതിനു പിന്നാലെ വിവിധ ട്രയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. എട്ട് മെമു, പാസഞ്ചര്‍ ട്രയിനുകളാണ് വെള്ളിയാഴ്ച മുതല്‍ റദ്ദാക്കിയത്. കായംകുളം പാതയില്‍ ട്രക്ക് റിന്യുവല്‍ മെഷീന്‍സ് ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. ഇതിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ട്രയിനുകള്‍ റദ്ദാക്കിയത്. എന്നാല്‍ രാവിലെയും വൈകീട്ടുമുള്ള പ്രധാന പാസഞ്ചറുകള്‍ റദ്ദാക്കിയിട്ടില്ലെന്ന് റെയില്‍വെ അറിയിച്ചു. 

റദ്ദാക്കിയ ട്രയിനുകള്‍

  • എറണാകുളം കൊല്ലം മെമു  (രാവിലെ 5.50)
  • കൊല്ലം എറണാകുളം മെമു  (രാവിലെ 7.45)
  • എറണാകുളം കായംകുളം പാസഞ്ചര്‍  (രാവിലെ 10.05)
  • കൊല്ലം എറണാകുളം മെമു (രാവിലെ 11.10)
  • എറണാകുളം കായംകുളം പാസഞ്ചര്‍ (ഉച്ചയ്ക്ക് 12.00)
  • കായംകുളം എറണാകുളം പാസഞ്ചര്‍ (ഉച്ചയ്ക്ക് 1.30)
  • എറണാകുളം കൊല്ലം മെമു (ഉച്ചയ്ക്ക് 2.40)
  • കായംകുളം എറണാകുളം പാസഞ്ചര്‍ (വൈകീട്ട് 5.10)



 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണത്തിനിടെ പാറ്റാ പരാമർശവുമായി വിദ്യാർത്ഥികൾ; ചോദ്യോത്തര വേള നിർത്തിവച്ചു
കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്; കനത്ത ജാ​ഗ്രതയിൽ ദില്ലി, അനുമതി നൽകാതെ പൊലീസ്