അമേരിക്കയ്ക്ക് നേരെ സജ്ജമായ ആണവായുധങ്ങളുടെ ബട്ടണ്‍ തന്‍റെ കയ്യിലെന്ന് കിം

Published : Jan 01, 2018, 09:54 AM ISTUpdated : Oct 05, 2018, 03:27 AM IST
അമേരിക്കയ്ക്ക് നേരെ സജ്ജമായ ആണവായുധങ്ങളുടെ ബട്ടണ്‍ തന്‍റെ കയ്യിലെന്ന് കിം

Synopsis

സോള്‍: ഉത്തരകൊറിയയുമായി യുദ്ധം തുടങ്ങാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. ഉത്തര കൊറിയ വികസിപ്പിച്ച ആണവായുധങ്ങള്‍ക്ക് അമേരിക്കയെ തകര്‍ക്കാനുള്ള ശക്തിയുണ്ടെന്നും കിം പറഞ്ഞു. 

അമേരിക്ക മുഴുവനായും ഉത്തര കൊറിയയുടെ ആണവായുധങ്ങള്‍ക്ക് കീഴിലാണ്. ആ ആണവായുധങ്ങളുടെ ബട്ടണ്‍ എപ്പോഴും തന്റെ കയ്യിലാണ്. ഭീഷണിയല്ലെന്നും ഇതാണ് യാഥാര്‍ത്ഥ്യമെന്നും പുതുവത്സര പ്രസംഗത്തില്‍ കിം വ്യക്തമാക്കി.

ഈ വര്‍ഷം ആണവ യുദ്ധോപകരണങ്ങളും ബാലിസ്റ്റിക് മിസൈലുകളുമുണ്ടാക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇവ രാജ്യസുരക്ഷ ഭീഷണി നേരിട്ടാല്‍ മാത്രമേ പയോഗിക്കൂ. ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക പ്രതിസന്ധികള്‍ കുറയ്ക്കണമെന്നും കിം പറഞ്ഞു. 

ദക്ഷിണ കൊറിയയില്‍ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിംബിക്‌സില്‍ പങ്കെടുക്കാന്‍ കായിക താരങ്ങളെ അയക്കുന്ന കാര്യം പരിഗണിക്കും. ഇത് ജനങ്ങളുമായുള്ള ഐക്യം കാണിക്കുന്നതിനുള്ള അവസരമാണ്. ഈ വിഷയത്തില്‍ ഇരു കൊറിയന്‍ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്നും കിം . 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; യുദ്ധത്തിനിടെ ഇറാന്‍റെ ആണവായുധ പരീക്ഷണമോ?
നെതന്യാഹു നിർദേശം നൽകി കഴിഞ്ഞെന്ന് വെളിപ്പെടുത്തൽ, ഖമേനിയുടെ പിൻഗാമി ആരായാലും വധിക്കാൻ ഇസ്രയേൽ; മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി