
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനികളും സുഹൃത്തും സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയില്ല. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.എന്നാൽ തങ്ങളെ ആക്രമിച്ചവരെല്ലാം കോളേജിൽ എത്തുന്നുണ്ടെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്
ഇക്കഴിഞ്ഞ ഫിബ്രവരി 9 നായിരുന്നു ഡിഗ്രി വിദ്യാർത്ഥിനികളായ സൂര്യഗായത്രിയും അസ്മിതയും പുറമെ നിന്നുള്ള യുവാവിനൊപ്പം കോളേജിലെത്തി എന്നാരോപിച്ച് ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിക്കുന്നത്. പെൺകുട്ടികൾക്കൊപ്പം ഇരുന്ന നാടകം കണ്ടതിന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായിരുന്നു ആക്രമണത്തിന് നേതൃത്വം കൊടുത്തത്. മർദ്ദനമേറ്റവരുടെ പരാതി പ്രകാരം സജിത് രജീഷ് എന്നിവരടക്കം പതിമൂന്ന് പേർക്കെതിരെ കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തെങ്കിലും നാളിതുവരെയയിട്ടും ആരെയും കസ്റ്റഡിയിലെടുക്കാൻ പോലീസ് തയ്യാറായില്ല. വിദ്യാർത്ഥികളെ അന്വേഷിക്കുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ലെനാനണ് പോലീസ് വിശദീകരിക്കുന്നത്. എന്നാൽ പ്രതികളെല്ലാവരംു ദിവസവും കോളേജിൽ എത്തുന്നഉണ്ടെന്ന് ആക്രണണത്തിനിരയായ പെൺകുട്ടികൾ പറയുന്നു.
സംഭവം വിവാദമായതിന് പിറകെ പരാതിക്കാരായ മൂന്ന് പേരർക്കെതിരെ കോളേജിലെ മറ്റൊരു പെൺകുട്ടിയുടെ പരാതിയിലും പോലീസ് കെസടുത്തിട്ടുണ്ട്. മർദ്ദനമേറ്റ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തുകയും ചെയ്തു. എന്നാൽ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായവരുടെ പരാതിയിൽ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന കേസ് മാത്രമാണുള്ളത്. പെൺകുട്ടികളെ അപമാനിച്ചെന്ന് മൊഴിയുണ്ടായിട്ടും അതുപ്രകരമുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയില്ല. കോളേജിനകത്ത് തങ്ങൾ നിലവിൽ മാനസീക പീഡനം നേരിടേണ്ടിവരികയാണെന്നും വിദ്യാർത്ഥിനികൾ ഫറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam