തന്റെ കൈവശമുണ്ടായിരുന്ന മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി യൂണിവേഴ്സിറ്റി വിദ്യാർത്ഥി

Published : Aug 16, 2018, 02:00 PM ISTUpdated : Sep 10, 2018, 03:32 AM IST
തന്റെ കൈവശമുണ്ടായിരുന്ന മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി യൂണിവേഴ്സിറ്റി വിദ്യാർത്ഥി

Synopsis

നിർധന കുടുംബത്തിലെ അം​ഗമായ ബായ് ഇന്ദ്ര കൃഷ്ണ മറ്റുള്ളവരുടെ സഹായത്തോടെയാണ് മെസ്ഫീസും ഹോസ്റ്റർ ഫീസും അടയ്ക്കുന്നത്.   

തൃശ്ശൂർ: ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കൈവശം ആകെയുണ്ടായിരുന്നു നാനൂറ്റി തൊണ്ണൂറ് രൂപ സംഭാവന ചെയ്ത് ബിരുദ വിദ്യാർത്ഥി. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ബായ് ഇന്ദിര കൃഷ്ണനാണ് തന്റെ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന പണം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. നിർധന കുടുംബത്തിലെ അം​ഗമായ ബായ് ഇന്ദിര കൃഷ്ണന്‍ മറ്റുള്ളവരുടെ സഹായത്തോടെയാണ് മെസ്ഫീസും ഹോസ്റ്റർ ഫീസും അടയ്ക്കുന്നത്. 

മധ്യപ്രദേശുകാരനായ വിഷ്ണു താൻ വിൽക്കാനായി കൊണ്ടുവന്നിരുന്ന മുഴുവൻ പുതപ്പും ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്തിരുന്നു. ഈ വാർത്തയാണ് തനിക്ക് പ്രചോദനമായതെന്ന് ബായ് ഇന്ദിര കൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 'ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കൂടി കടമയാണ്- ഇന്ദ്ര തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  കുടുംബത്തില്‍ നിന്നുമാണ് ബായ് ഇന്ദിര കൃഷ്ണന്‍ പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയിരിക്കുന്നത്. ഓണത്തിന് വീട്ടിൽ പോകാൻ മാറ്റി വച്ചിരുന്നതാണ് ഈ തുകയെന്നും ബായ് ഇന്ദിര കൃഷ്ണന്‍  തന്റെ ഫേസ്ബുക്കിൽ പേജിൽ കുറിച്ചിരിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ
മറ്റത്തൂരിൽ കൂട്ട നടപടിയുമായി കോണ്‍ഗ്രസ്, ബിജെപി പാളയത്തിലെത്തിയ എട്ട് പേര്‍ ഉള്‍പ്പെടെ പത്തുപേരെ പുറത്താക്കി, ചൊവ്വന്നൂരിലും നടപടി