
അര്‍ബുദരോഗം മാറ്റാമെന്ന പേരില്‍ അശാസ്ത്രീയ ചികില്‍സകള്‍ വ്യാപകമാകുന്നു . ഈ ചികില്‍സകള്‍ക്കൊടുവില്‍ രോഗാവസ്ഥ അതി സങ്കീര്‍ണമാവുകയും ജീവന്‍ നഷ്ടമാവുകയും ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ് . ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ അനങ്ങാപ്പാറ നയം തുടരുകയാണ് .
നാലാം വയസില്‍ കുടലില്‍ ക്യാന്‍സര്‍ രോഗം ബാധിച്ച ഗോകുലിന് ജീവന്‍ നഷ്ടമായതെങ്ങനെയെന്നാണ് അവന്‍റെ ഉറ്റവര്‍ പറഞ്ഞത്. ഇതൊരു ഗോകുലിന്‍റെ മാത്രം അവസ്ഥയല്ല. നിരവധിപേരുണ്ട് ആധികാരികത ഇല്ലാത്ത ചികില്‍സകള്‍ക്കുവിധേയരായി മരണത്തിന് കീഴടങ്ങിയവര്‍ .
ആധികാരിക രേഖകളോ തെളിവുകളോ ഇല്ലാത്ത ഒറ്റമൂലി ചികില്‍സകള്‍ നല്ലതല്ലെന്ന നിലപാടാണ് യഥാര്‍ഥ ആയുര്‍വേദ ചികില്‍സകര്‍ക്കുള്ളത് . എന്നാല്‍ ഫല സിദ്ധി ഉറപ്പുപറഞ്ഞാണ് പല സിദ്ധ ഒറ്റ മൂലി ചികില്‍സകരും രോഗികളെ വഞ്ചിക്കുന്നത്
പൊതുജനാരോഗ്യനിയമപ്രകാരം ഇത്തരം വ്യാജ ചികില്‍സ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാമെങ്കിലും പരതികള്‍ ലഭിക്കാത്തതിനാല്‍ അത്തരം നടപടികളിലേക്ക് അധികൃതരും നീങ്ങുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam