മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് പെട്ടിയില്‍ പൂട്ടിയിട്ടു

Web Desk |  
Published : Apr 05, 2018, 10:55 AM ISTUpdated : Jun 08, 2018, 05:42 PM IST
മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് പെട്ടിയില്‍ പൂട്ടിയിട്ടു

Synopsis

യുപിയില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് പെട്ടിയില്‍ പൂട്ടിയിട്ടു

റാംപുര്‍: യുപിയില്‍ മൂന്ന് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി പെട്ടിക്കുള്ളില്‍ പൂട്ടിയിട്ടു. അയല്‍വാസിയായ 18കാരനാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ റാംപുരില്‍ ടാന്‍ഡ നഗരത്തിലാണ് സംഭവം.   ഏപ്രില്‍ രണ്ടിനാണ് സംഭവം നടന്നത്.  മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു.  

ഈ സമയം കുട്ടിക്ക് ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പീഡനത്തിനരയായ പെണ്‍കുട്ടി കരഞ്ഞു നിലവിളിച്ചു. പേടിച്ച യുവാവ് പെണ്‍കുട്ടിയെ പെട്ടിയിലടച്ചു കടക്കുകയായിരുന്നു. നാട്ടുകാരാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് പോസ്കോ ആക്ട് പ്രകാരം കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കി ഇന്ന് ദുഃഖവെള്ളി
ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ