മദ്യലഹരിയിലായ പൊലീസുകാരന്‍ ഇടിച്ച് തെറുപ്പിച്ചു, ടെക്കിയ്ക്ക് ദാരുണാന്ത്യം

Web Desk |  
Published : Apr 05, 2018, 10:39 AM ISTUpdated : Jun 08, 2018, 05:50 PM IST
മദ്യലഹരിയിലായ പൊലീസുകാരന്‍ ഇടിച്ച് തെറുപ്പിച്ചു, ടെക്കിയ്ക്ക് ദാരുണാന്ത്യം

Synopsis

പൊലീസുകാരന്‍ ഇടിച്ച് തെറുപ്പിച്ചു ടെക്കിയ്ക്ക് മസ്തിഷ്ക മരണം

ഹൈദരാബാദ്: മദ്യലഹരിയിലായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ഓടിച്ച വാഹനം സ്‌കൂട്ടറിലിടിച്ച് ടെക്കി മരിച്ചു.  ഇടിയുടെ ആഘാതത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ചാണ് 27കാരിയായ ചിന്നബാട്ടിനി മൈത്രി തേജസ്വിനി മരിച്ചത്. തേജസ്വിനി ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മദ്യപിച്ചെത്തിയ കോണ്‍സ്റ്റബിള്‍ ശ്രീനിവാസ് ഇവരുടെ വാഹനത്തിന് പിറകില്‍ ഇടിക്കുകയായിരുന്നു. വിജയവാഡയിലെ ഏലൂരു റോജഡില്‍ വടച്ചാണ് ആപകരടമുണ്ടായത്. 

മദ്യപിച്ചിരുന്ന ശ്രീനിവാസ് അശ്രദ്ധമായാണ് വാഹനമോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ തേജസ്വിനിയുടെ സ്‌കൂട്ടറില്‍ ഇടിച്ചത്. തേജസ്വിനിയും ഒപ്പമുണ്ടായിരുന്ന സഹോദരനമും റോഡില്‍ വീണു. സഹോദരനും നാട്ടുകാരും ചേര്‍ന്ന് തേജസ്വിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. 

സംഭവത്തില്‍ പൊലീസിന് തേജസ്വിനിയുടെ സഹോദരന്‍ പരാതി നല്‍കി. ഇത് ആദ്യമായല്ല ശ്രീനിവാസ് മദ്യപിച്ച് അപകടമുണ്ടാക്കുന്നത്. നേരത്തെ 2015 ല്‍ മദ്യപിച്ചതിന്റെ പേരില്‍ ഇയാളെ സസ്‌പെന്റ് ചെയ്തിരുന്നു. വിജയവാഡയില്‍ കഴിഞ്ഞ  ദിവസം മദ്യലഹരിയില്‍ രാവിലെ 10നും ഉച്ചയ്ക്ക് ഒരുമണിയ്ക്കുമിടയില്‍ വാഹനമോടിച്ചതിന് 53 പേരെ പിടികൂടിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'
ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ