
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോള്‍ യുപിയില്‍ ബിജെപി തരംഗം. യുപിയില്‍ ബിജെപിയുടെ ലീഡ് നില 150 കടന്നു. യുപിയില്‍ ബിജെപിക്ക് തൊട്ടുപിന്നില്‍ എസ്പി- കോണ്‍ഗ്രസ് സംഖ്യമാണ്. ബിഎസ്പി മൂന്നാം സ്ഥാനത്താണ്.
മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപിയാണ് മുന്നില്‍. പഞ്ചാബില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. ഇവിടെ എഎപിയാണ് രണ്ടാം സ്ഥാനത്ത്. അകലാദൾ – ബിജെപി സഖ്യം മൂന്നാം സ്ഥാനത്ത് മാത്രമാണ്. ഗോവയിലും കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam