
ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹിന്ദു ഉത്സവങ്ങളുടെ സ്‌കൂള്‍ അവധി ദിവസങ്ങള്‍ കൂട്ടിയപ്പോള്‍ മുസ്ലീം ആഘോഷങ്ങള്‍ക്കുള്ള അവധി ദിവസങ്ങള്‍ വെട്ടിക്കുറച്ചു. ക്രിസ്മസ്, ദീപാവലി, ദസ്‌റ, മഹാവീര്‍ ജയന്തി, ബുദ്ധ പൂര്‍ണിമ, രക്ഷാ ബന്ധന്‍ എന്നിവയ്ക്കുള്ള അവധി ദിനങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. അതേസമയം മദ്രസകള്‍ക്കുള്ള അവധി ദിനങ്ങള്‍ വെട്ടിക്കുറച്ചു.
യു.പിയിലെ മദ്രസാ ബോര്‍ഡ് രജിസ്ട്രാര്‍ രാഹുല്‍ ഗുപ്തയാണ് ഉത്തരവിറക്കിയത്. കുട്ടികള്‍ക്ക് അവധി കൊടുക്കേണ്ടത് മഹാന്മാരുടെ ജന്മദിനങ്ങളിലാണ്. കാരണം കുട്ടികള്‍ നമ്മുടെ മഹാന്മാരെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്. പത്ത് ദിവസത്തെ മദ്രസാ അവധി വിവേചനപരമായിരുന്നെന്നും രാഹുല്‍ ഗുപ്ത ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ഇസ്ലാമിക്ക് മദ്രസാ മോഡേണെസേഷന്‍ ടീച്ചേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഇജാസ് അഹമ്മദ് പറയുന്നത്, മദ്രസാ വിദ്യാലയങ്ങള്‍ മത പാഠശാലകളാണ്. ന്യൂനപക്ഷ മതങ്ങള്‍ക്ക് നിരവധി ചെറിയ ആഘോഷങ്ങള്‍ ഉണ്ട്. അവയ്ക്ക് മുന്‍സര്‍ക്കാറുകളുടെ വിവേചനാധികാരത്തിലാണ് നേരത്തെ അവധികള്‍ അനുവദിച്ചിരുന്നത്. മറ്റ് വിശ്വാസങ്ങളുടെ പേരില്‍ പുതിയ അവധികള്‍ കൂട്ടിച്ചേര്‍ത്തതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ മദ്രസകളിലെ പ്രധാനപ്പെട്ട പത്ത് അവധികള്‍ വെട്ടിക്കുറച്ചത് വളരെ മോശമായിപ്പോയിയെന്നായിരുന്നു. ഇതിനെതിരെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രസ അധ്യാപകര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.
കഴിഞ്ഞ വര്‍ഷം 92 അവധി ദിവസങ്ങളായിരുന്നു മദ്രസകള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ തീരുമാന പ്രകാരം ഇത് 86 ആയി ചുരുങ്ങും. പുതിയ നിര്‍ദേശ പ്രകാരം റംസാന്റെ രണ്ട് ദിവസം മുമ്പ് മാത്രമാണ് മദ്രസകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. മുമ്പ് ഇത് പത്ത് ദിവസം മുമ്പേ നല്‍കിയിരുന്നു. എന്നാല്‍ മഹാവീര്‍ ജയന്തി, ബുദ്ധ പൂര്‍ണ്ണിമ, രക്ഷാബന്ധന്‍, മഹാനവമി, ദിവാലി, ദസ്‌റ, ക്രസ്മസ്, എന്നിങ്ങനെ പുതുതായി ഏഴ് അവധികള്‍ കൂടി സര്‍ക്കാര്‍ അനുവധിച്ചിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam