ചലച്ചിത്ര നടി ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസ്; ഇടനിലക്കാരനായി അന്വേഷണം വ്യാപിപ്പിക്കുന്നു

Published : Oct 27, 2016, 09:43 PM ISTUpdated : Oct 05, 2018, 12:40 AM IST
ചലച്ചിത്ര നടി ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസ്; ഇടനിലക്കാരനായി അന്വേഷണം വ്യാപിപ്പിക്കുന്നു

Synopsis

കഴിഞ്ഞ ശനിയാഴ്ചയാണ് തൊടുപുഴയ്ക്ക് സമീപം കദളിക്കാടുനിന്ന് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. നിലമ്പൂര്‍ കാളികാവ് സ്വദേശിയും ചലച്ചിത്ര നടിയുമായ സ്‌ത്രീ ഉള്‍പ്പെടെ അഞ്ച് പേരെയായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. സിനിമാ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട സുരാജ് എന്നയാളാണ് തന്നെ തൊടുപുഴയിലെത്തിച്ചതെന്നാണ് സ്‌ത്രീ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇയാളുടെ മൊബൈല്‍ നമ്പര്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. സുരാജിനായി വലവിരിച്ചുകഴിഞ്ഞു. തൊടുപുഴ തെക്കുംഭാഗം സ്വദേശി മോഹനനും ഭാര്യ സന്ധ്യയുമായിരുന്നു കദളിക്കാട് പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാര്‍. 

ഉത്തരേന്ത്യക്കാരുള്‍പ്പെടെ 20ലേറെ പെണ്‍കുട്ടികളെ തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി ഇവര്‍ക്ക് എത്തിച്ചുനല്‍കിയത് സുരാജാണെന്നാണ് സംശയിക്കുന്നത്. മോഹനന്‍, സുഹൃത്ത് ബാബു, ഇടപാടുകാരായ കരിമണ്ണൂര്‍ മുളപ്പുറം സ്വദേശി ജിത്ത്, അജീബ് എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. മോഹനന്റെ ഭാര്യ സന്ധ്യയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും,ആർഷഭാരതസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നം ഉപയോഗിക്കാന്‍ ആലോചന:ജോൺ ബ്രിട്ടാസ്
ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ