
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു നേട്ടം. 15 വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 സീറ്റും എല്‍ഡിഎഫ് നേടി. അഞ്ചു വാർഡുകളിൽ യുഡിഎഫും ജയിച്ചു.
പാറയ്ക്കല്‍ നഗരസഭ വാര്‍ഡ് സ്വതന്ത്രനില്നിന്നും, മുനിയറ സൗത്ത് ബിജെപിയി ല്‍നിന്നും, ഞെട്ടികുളം യുഡിഎഫില്‍നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. അഴീക്കല്‍ നഗരസഭ വാര്‍ഡും കോണിക്കഴി ഗ്രാമ പഞ്ചായത്ത് വാര്‍ഡും എല്‍ഡിഎ ഫില്‍നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും രണ്ട് നഗരസഭ വാര്‍ഡുകളിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉ പതെരഞ്ഞെടുപ്പു നടന്നത്.
തിരുവനന്തപുരം നഗരൂര്‍( എ. ഷിബാന- 141), കൊല്ലം വിളന്തറപി (ജയശ്രീ-71), കൊറ്റങ്കരമാമ്പുഴ (പി. കെ. വിജയന് പിള്ള-197), കോട്ടയം മരങ്ങാട് (അരു ണിമ പ്രദീപ് -273), ഇടുക്കി മുനിയറ സൗത്ത് (രമ്യ റെനീഷ്-148), പാലക്കാട് മിച്ചാരംകോട് (രുഗ്മിണി ഗോപി- 210), മലപ്പുറം ഞെട്ടികുളം (രജനി-88), എ കെജി നഗര്‍ (വി. കെ. ബേബി -265), എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ (ബേബി ജോണ്‍ -207), കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചാ യത്തിലെ ബേഡകം (എച്ച്. ശങ്കരന് -1626) എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.
തിരുവനന്തപുരം മൈലച്ചല് (വി. വീരേന്ദ്രകുമാര്‍-109), കൊല്ലം തെക്കുംപുറം (ഓമന സുധാകരന്-112), പാലക്കാട് കോണിക്കഴി (ബി. മുഹമ്മദ്-149), മല പ്പുറം തിണ്ടലം (കെ.കെ. മോഹനകൃഷ്ണന്-180), പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ (അത്തീക്ക് പറമ്പില്‍ -8) എന്നിവിടങ്ങളിൽ യുഡിഎഫും വിജയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam