
വാഷിംഗ്ടൺ: ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ മത സ്വാതന്ത്ര്യം നല്കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയിൽ പാക്കിസ്ഥാനെയും ഉൾപ്പെടുത്തിയതായി അമേരിക്ക. അന്താരാഷ്ട്ര മത സ്വാതന്ത്ര്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട രാജ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നതാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
പാക്കിസ്ഥാനിലെ ക്രിസ്ത്യൻ, അഹമ്മദീസ് ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് മനുഷ്യാവകാശ പ്രവർത്തകർ ദീർഘകാലമായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും പോംപിയോ വ്യക്തമാക്കി. ലോകമെമ്പാടും നിരവധി സ്ഥലങ്ങളിൽ ചിലരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ചാണ് വ്യക്തികൾ ആക്രമിക്കപ്പെടുന്നതെന്നും പോംപിയോ കൂട്ടിച്ചേർത്തു.
അമേരിക്കയ്ക്ക് ഇത്തരം വിഭജനത്തിന് ഒപ്പം നില്ക്കാന് സാധിക്കില്ലെന്നും പോംപിയോ വ്യക്തമാക്കി. അതേ സമയം കരിമ്പട്ടികയിൽ നിന്നും അമേരിക്ക ഉസ്ബകിസ്ഥാനെ ഒഴിവാക്കി. നിലവില്‍ പട്ടികയില്‍ ചൈന, എറിത്രിയ, ഇറാന്, മ്യാന്മാര്, നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചില്‍ ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam