
ലക്സംബര്‍ഗ് സിറ്റി: പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും സ്വജന്യവത്കരിക്കുന്ന ലോകത്തിലെ ആദ്യരാജ്യം എന്ന നേട്ടത്തിലേക്ക് ലക്സംബര്‍ഗ്. രാജ്യത്തിന്‍റെ പൊതു ഉടമസ്ഥതയിലുള്ള ബസ്, ട്രെയിന്‍ എന്നിവ ഉപയോഗിക്കുന്നവര്‍ ഇനി പണം നല്‍കേണ്ടിവരില്ല. അടുത്തിടെ ഈ യൂറോപ്യന്‍ രാജ്യത്ത് ഭരണത്തിലേറിയ സാവിയര്‍ ബെറ്റലിന്‍റെ സര്‍ക്കാറാണ് ഈ തീരുമാനമെടുത്തത്.
യൂറോപ്പിലെ ചെറുരാജ്യങ്ങളില്‍ ഒന്നായ ലക്സംബര്‍ഗ് അഭിമുഖീകരിക്കുന്ന ട്രാഫിക്ക് കുരുക്ക് പ്രശ്നം തീര്‍ക്കാനാണ് ഈ തീരുമാനം. ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ലക്‌സംബര്‍ഗിലെ ആകെ ജനസംഖ്യ ആറ് ലക്ഷമാണ്. എന്നാല്‍ ലക്സംബര്‍ഗിലേക്ക് ദിവസവും ജോലിക്കായി അതിര്‍ത്തി രാജ്യങ്ങളില്‍നിന്ന് നാല് ലക്ഷത്തോളം ജനങ്ങളെത്തുന്നുണ്ട്.
രാജ്യത്തെ 1000 പേര്‍ക്ക് 662 കാറുകള്‍ എന്നതാണ് കണക്ക്. ചെറു രാജ്യത്ത് ഇത്രയേറെ സ്വകാര്യ വാഹനങ്ങള്‍കൂടി ഒന്നിച്ച് നിരത്തിലിറങ്ങുന്നത് തടഞ്ഞ് പകരം സൗജന്യ പൊതുഗതാഗതം വഴി ഗതാഗതം സുഗമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam