പാകിസ്ഥാന് 900 മില്യണ്‍ ഡോളര്‍ സഹായവുമായി അമേരിക്ക

By Web DeskFirst Published Dec 3, 2016, 11:50 AM IST
Highlights

വാഷിങ്ടണ്‍: പാകിസ്ഥാന് വന്‍തോതിലുള്ള സഹായം നല്‍കാന്‍ അമേരിക്കന്‍ പ്രതിനിധി സഭ പാസാക്കിയ പ്രതിരോധ ബില്ലില്‍ നിര്‍ദ്ദേശം. ഇതനുസരിച്ച് സാമ്പത്തിക സഹായം ഉള്‍പ്പടെ 900 മില്യണ്‍ ഡോളര്‍, അമേരിക്കയില്‍നിന്ന് പാകിസ്ഥാന് ലഭിക്കും. 2017 സാമ്പത്തികവര്‍ഷത്തേക്കുള്ള യു എസ് ദേശീയ പ്രതിരോധ ഓഥറൈസേഷന്‍ ആക്‌ട് പ്രകാരമാണ് ഇത്രയും വലിയ സഹായം അമേരിക്ക നല്‍കുന്നത്. പെന്റഗണിന്റെ അനുമതിയോടെയാണ് പാകിസ്ഥാനുള്ള സഹായ നിര്‍ദ്ദേശം, യു എസ് പ്രതിനിധിസഭ ബില്ലില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം അടുത്തയാഴ്‌ച സെനറ്റിലെ വോട്ടെടുപ്പില്‍ പാസായാല്‍ മാത്രമെ ബില്‍ നിര്‍ദ്ദേശാനുസരണമുള്ള സഹായം പാകിസ്ഥാന് ലഭിക്കുകയുള്ളു. അതേസമയം ഈ ബില്ലിന് സെനറ്റില്‍ കാര്യമായ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് അറിയുന്നത്. സാമ്പത്തിക-സുരക്ഷാ കാര്യങ്ങളില്‍ പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായ തുടരുമെന്ന നിര്‍ദ്ദേശവും ബില്ലില്‍ ഉണ്ട്. ഇരു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കാവുന്ന ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ട്.

click me!