അഫ്ഗാനില്‍ അമേരിക്കന്‍ സേനയുടെ കനത്ത ആക്രമണം; ഏറ്റവും പ്രഹരശേഷിയുള്ള ആണവേതര ബോംബ് പ്രയോഗിച്ചു

By Web DeskFirst Published Apr 13, 2017, 5:40 PM IST
Highlights

ന്യൂയോര്‍ക്ക്: ഏറ്റവും വലിയ ആണവേതര ബോംബ് ഇന്ന് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് 'എല്ലാ ബോംബുകളുടെയും മാതാവ്' എന്നറിയപ്പെടുന്ന MOAB പ്രയോഗിച്ചത്.

അഫ്ഗാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ഇന്ന് രാവിലെ 7.32നാണ് ബോംബിട്ടതെന്ന് യു.എസ് സൈന്യം അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടന്നുവരുന്ന ആക്രമണത്തിന്റെ ഭാഗമായായിരുന്നു ആക്രമണം. GBU-43 എന്ന പേരിലുള്ള മാസീവ് ഓര്‍ഡന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) ബോംബാണ് MC-130 വിമാനത്തില്‍ നിന്ന് പ്രയോഗിച്ചത്. ഇത് ആദ്യമായാണ് ഇത്തരം ബോംബ് ആക്രമണത്തിന് ഉപയോഗിക്കപ്പെടുന്നത്. 11 ടണ്‍ സ്ഫോടക വസ്തുക്കളുള്ള ബോംബ് പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ഒരു ഗുഹാ കേന്ദ്രത്തിന് മുകളിലാണ് പ്രയോഗിച്ചത്.

click me!