അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വിവാദം ആളിക്കത്തുന്നു

By Web DeskFirst Published May 21, 2018, 6:19 AM IST
Highlights

അമേരിക്കയിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വിവാദം

അമേരിക്കയിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വിവാദം ആളിക്കത്തുന്നു. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിയമമന്ത്രാലയത്തിലെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യവുമായി നുഴഞ്ഞുകയറുകയോ രഹസ്യ നിരീക്ഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

ഒബാമ ഭരണകൂടത്തിലെ ആർക്കെങ്കിലും ഇതിൽ പങ്കുണ്ടോഎന്ന് പരിശോധിക്കുമെന്നും ട്രംപ് തുറന്നടിച്ചു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഉത്തരവിൽ ഇന്ന് ഒപ്പുവെക്കുമെന്നും ട്രംപ് ട്വീറ്റ്ചെയ്തു. നിയമമന്ത്രാലയത്തിന് തന്നെയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

തന്റെ പ്രചാരണത്തിൽ റഷ്യൻ ഇടപെടലുണ്ടായി എന്ന വ്യാജ വാർത്ത പരക്കുന്നതിന് മുമ്പേ അമേരിക്കൻ രഹസ്യാന്വേഷണ വിഭാദത്തിലെ ഒരു ചാരൻ തന്റെ സംഘത്തിൽ നിയോഗിക്കപ്പെട്ടുവെന്നും. രാഷ്ട്രീയ ആവശ്യത്തിനായി വൻ കുഭകോണം നടന്നുവെന്നും ട്രംപ് മറ്റൊരു ട്വീറ്റിൽ കൂട്ടിച്ചേർത്തു.

click me!