
വാഷിങ്ടണ്‍: മദ്യം ഉപയോഗിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് ഫ്രെഡ് ട്രംപ് എന്നൊരു സഹോദരനുണ്ടായിരുന്നു. തന്നേക്കാള്‍ സുന്ദരനായ നല്ല വ്യക്തിത്വത്തിനുടമയായ അദ്ദേഹം പക്ഷെ മദ്യാസക്തിക്ക് അടിമയായിരുന്നു.
മദ്യം ഉപയോഗിക്കരുതെന്ന് പലപ്പോഴും അദ്ദേഹം പറയുമായിരുന്നു. 43ാം വയസില്‍, വളരെ ചെറിയ പ്രായത്തില്‍ അദ്ദേഹം ജീവിതത്തോട് വിടപറഞ്ഞു. അന്നുമുതല്‍ മദ്യവും സിഗരറ്റും ഞാന്‍ ഉപേക്ഷിച്ചു- ട്രംപ് പറഞ്ഞു.
അമേരിക്കയിലെ ഒപ്പിയോയിഡ് ആസക്തി(മയക്കുമരുന്നു പോലെ പ്രവര്‍ത്തിക്കുന്ന വേദനസംഹാരി)യെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്കയില്‍ ഒപ്പിയോയിഡ് മരുന്ന് ഉപയോഗത്തിലൂടെ ഉണ്ടാകുന്ന ദുരന്തങ്ങള്‍ ഏറി വരുന്ന സാഹചര്യത്തിലാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് തന്നെ മുന്‍കൈയെടുത്തത്.
സ്ഥിരം വേദനകളാല്‍ ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് ഒപ്പിയോയിഡ് വേദനസംഹാരികള്‍. എന്നാല്‍ ഇതിന്റെ ഉപയോഗം അമേരിക്കയില്‍ വ്യാപകമാണ്. എന്നാല്‍ മരുന്ന് ഉപയോഗിച്ചവര്‍ക്ക് പിന്നീട് നിര്‍ത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകുന്നതായും യുവജനങ്ങളെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവല്‍ക്കരിക്കേണ്ടതെന്നും ട്രംപ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam