പ്രമുഖ ചരിത്രകാരൻ ഇര്‍ഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം. ദില്ലി സര്‍വകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ ബക്കറ്റ് എറിഞ്ഞു. വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം

ദില്ലി: പ്രമുഖ ചരിത്രകാരൻ ഇര്‍ഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം. ദില്ലി സര്‍വകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ ബക്കറ്റ് എറിഞ്ഞു. മതിലിന് പിന്നിൽ നിന്ന് വെള്ളം നിറച്ച ബക്കറ്റ് എറിയുകയായിരുന്നു. എറിഞ്ഞ ബക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് വീണത്. ഇര്‍ഫാൻ ഹബീബിന്‍റെ ദേഹത്ത് ബക്കറ്റിലുണ്ടായിരുന്ന വെള്ളം തെറിച്ചു. ദില്ലി സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കൽറ്റിക്ക് മുന്നിൽ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ബക്കറ്റ് എറിഞ്ഞതിന് പിന്നിൽ എബിവിപിയാണെന്ന് ഐസ ആരോപിച്ചു. തനിക്കുനേരെയുള്ള ആക്രണമ ശ്രമം അസഹിഷ്ണുതയുടെ തെളിവാണെന്ന് ഇര്‍ഫാൻ ഹബീബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്‍റെ ദേഹത്ത് കുറച്ച് വെള്ളം വീണുവെന്ന് മാത്രമേയുള്ളുവെന്നും ഇര്‍ഫാൻ ഹബീബ് പറഞ്ഞു. ക്യാമ്പസിന് പുറത്താണ് പരിപാടി നടന്നത്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player