
യൂട്ടാ: അമേരിക്കയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ യൂട്ടാ തടാകത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന പ്രതിഭാസമാണ് 'മീന്‍ മഴ'. എല്ലാ വര്‍ഷവും ഓഗസ്റ്റിലാണ് ഇവിടെ മീന്‍ മഴ പെയ്യുക. സ്വാഭാവികമല്ല ഈ മീന്‍ മഴയെന്ന് മാത്രമെന്ന കാര്യമാണ് ശ്രദ്ധേയം.
യൂട്ടാ തടാകത്തില്‍ എത്തുന്ന സഞ്ചാരികള്‍ ഇവിടെ നിന്നും മീന്‍ പിടിച്ച് പാകം ചെയ്തു കഴിക്കുന്നത് പതിവാണ്. എല്ലാക്കൊല്ലവും വിനോദ സഞ്ചാര സീസണു ശേഷമുണ്ടാകുന്ന മല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാനാണ് ഈ മീന്‍ മഴ. ആയിരക്കണക്കിന് മീന്‍ കുഞ്ഞുങ്ങളെയാണ് ഇത്തരത്തില്‍ തടാകത്തിന് മുകളില്‍ വിമാനത്തില്‍ നിന്നും തുറന്ന് വിടുക.
മൂന്ന് സെന്റിമീറ്റര്‍ വരെ നീളമുള്ള മീന്‍ കുഞ്ഞുങ്ങളെയാണ് ഇത്തരത്തില്‍ തടാകത്തില്‍ നിക്ഷേപിക്കുന്നത്. റോഡിലൂടെ എത്തിക്കുമ്പോള്‍ അതിജീവിക്കുന്നതിനേക്കാള്‍ മല്‍സ്യങ്ങള്‍ ഇത്തരത്തില്‍ അതിജീവിക്കുന്നതായി കണ്ടതിനെ തുടര്‍ന്നാണ് ഈ മാര്‍ഗം അവലംബിക്കുന്നതെന്നാണ് പ്രകൃതി വിഭവ വകുപ്പ് വിശദമാക്കുന്നത്.
മലയിടുക്കിനോട് ചേര്‍ന്നുള്ള തടാകത്തില്‍ ഈ മീന്‍ മഴ കാണാനായി എത്തുന്നത് നിരവധി ആളുകളാണ്. ഇത്തരത്തിലുള്ള ഈ വര്‍ഷത്തെ മീന്‍ മഴ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന് കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്. വിനോദ സഞ്ചാര മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതില്‍ മാതൃകയാവുകയാണ് യൂട്ടാ മോഡല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam