
കഴിഞ്ഞ കുറെ ദിവസങ്ങളായി ഓണം പൊടിപൊടിക്കുവാനുള്ള തിരക്കിലായിരുന്നു ഒമാനിലെ മിക്ക പ്രവാസി മലയാളികളും. തിരുവോണ സദ്യവട്ടമൊരുക്കുവാന്‍ പച്ചക്കറികള്‍ വാങ്ങുവാനുള്ള തിരക്കായിരുന്നു എന്നു മിക്ക വ്യാപാര കേന്ദ്രങ്ങളിലും കാണുവാന്‍ സാധിച്ചത്. പൂവും, പുടവയും, പച്ചക്കറിയുമെല്ലാം വാങ്ങുവാന്‍ എത്തുന്നവരെ കൊണ്ടാണ് എങ്ങും തിരക്കനുഭവപ്പെട്ടത്. ഓണ വിപണിയിലെ ഉപഭോക്താക്കള്‍ക്കായി ഒമാനിലെ ഒരു പ്രധാന വ്യാപാര കേന്ദ്രം 300 ടണ്‍ പച്ചക്കറിയും 15 ടണ്‍ പൂക്കളും ആണ് ഈ വര്‍ഷം എത്തിച്ചത്. മലയാളി കൈയറിയാതെ പണം ചിലവിടുന്ന ഓണം കച്ചവടക്കാരുടെ ചാകര കൂടിയാണ്. 'ഓണം ഉണ്ടറിയണം' എന്നാണ് ചൊല്ല് , ആയതിനാല്‍ സദ്യ ഒരുക്കുവാനുള്ള വിഭവങ്ങള്‍ വാങ്ങികൂട്ടുന്ന തിരക്കിലും ആണ് മലയാളികള്‍.
ഇനിയും ഒമാനില്‍ മൂന്ന് ദിവസം കൂടി അവധി ഉള്ളതിനാല്‍ ഓണസദ്യയും ആഘോഷങ്ങളും തുടര്‍ന്ന് കൊണ്ടേയിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam