വയനാട് ടൗണ്‍ഷിപ്പിലെ ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല,എഞ്ചിനീയര്‍മാരാണ്, തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം:വി ഡി സതീശന്‍

Published : Apr 19, 2026, 11:18 AM ISTUpdated : Apr 19, 2026, 11:26 AM IST
Wayanad township issue

Synopsis

വയനാട് പുനരധിവാസം : സർക്കാർ നടത്തിയത് കാപട്യം.തെരഞ്ഞെടുപ്പ് പ്രചരണം ആയിരുന്നു ലക്ഷ്യം വെച്ചത് 

എറണാകുളം: വയനാട് ടൗണ്‍ഷിപ്പിലെ  വീട്ടി്ല്‍ വീള്ളലുണ്ടായെന്ന ആക്ഷേപം പരിശോേധിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ പോയതില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. മന്ത്രി രാജന്റെ പരിശോധന നാടകം ആയിരുന്നു. ചോര്‍ച്ച പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്,മന്ത്രി അല്ല. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം.സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ.ഗുരുതര ക്രമക്കേടാണ്  നടന്നത്.തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം ആയിരുന്നു ലക്ഷ്യം വെച്ചത് വയനാട് പുനരധിവാസത്തില്‍ : സർക്കാർ നടത്തിയത് കാപട്യം ആണെന്നും സതീശന്‍ പറഞ്ഞു

വയനാട് ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ വിവാദം തുടരുന്നു . റവന്യൂ മന്ത്രി രാജൻ വീടുകൾ പരിശോധിച്ചതും മറ്റു നാടകീയ സംഭവങ്ങളും വിഷയം കൂടുതൽ ചർച്ചയാക്കിയിട്ടുണ്ട്. അതേസമയം ചോർച്ച കണ്ടെത്തിയ സ്ഥലങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുകയാണെന്ന് ഊരാളുങ്കൽ അറിയിച്ചു.

ടൗണ്‍ഷിപ്പിലെ വിള്ളല്‍ വീണ വീടുകളില്‍  നടത്തിയ പരിശോധനയില്‍ , വെള്ളം കിനിഞ്ഞിറങ്ങിയിട്ടുണ്ടെന്നും എന്നാല്‍ വിള്ളല്‍ ഇല്ലെന്നും മന്ത്രി ന്യായീകരിച്ചു. അതേ സമയം മന്ത്രി ചോർച്ച മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് വീടിന്‍റെ ഉടമസ്ഥൻ നൗഫല്‍ കുറ്റപ്പെടുത്തി. സന്ദ‌ർശന വിവാദത്തിന് പിന്നാലെ ഒരു വീട്ടില്‍ കൂടി ചോർച്ച കണ്ടെത്തി.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മരിച്ച വയോധികൻ്റെ സ്വത്തെല്ലാം സഹോദരൻ്റെ പേരിൽ; പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കാൻ ഉത്തരവ്
കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയിൽ വിഷപ്പാമ്പ്; പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം, സഹോദരൻ്റെ നില അതീവ ​ഗുരതരം