വി കെ സിംഗ് 10ന് കുവൈത്ത് സന്ദര്‍ശിക്കും

By Web DeskFirst Published Jan 3, 2018, 1:05 AM IST
Highlights

കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി കെ സിംഗ് 10-ന് കുവൈത്ത് സന്ദര്‍ശിക്കും. രാജ്യത്തെത്തുന്ന മന്ത്രി കുവൈത്ത് വിദേശകാര്യ വകുപ്പ്, തൊഴില്‍-സാമുഹിക കാര്യ വകുപ്പ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.

ജോലിയും ഇഖാമയും ഇല്ലാതെ മാസങ്ങളായി ദുരിതം പേറുന്ന ഖറാഫി നാഷണലിലെ രണ്ടായിരത്തില്‍ അധികം ഇന്ത്യന്‍ തൊഴിലാളികളുടെ വിഷയമാവും പ്രധാനമയും ചര്‍ച്ച ചെയ്യുക. 10-ന് വൈകിട്ടെത്തുന്ന വിദേശകാര്യ വകുപ്പ് സഹ മന്ത്രി വി കെ സിംഗ് 11-ന് കുവൈത്ത് വിദേശകാര്യ വകുപ്പ് മന്ത്രി ഷേഖ് സബാ ഖാലിദ് അല്‍ സബാ,തൊഴില്‍-സാമൂഹിക കാര്യ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ് എന്നീവരുമായിട്ടാണ് ചര്‍ച്ചകള്‍ തീരുമാനിച്ചിരിക്കുന്നത്. പിഴ ഒടുക്കാതെ തൊഴിലാളികളെ നാട്ടിലേക്ക് തിരികെ മടക്കി അയക്കാനും,മറ്റ് കമ്പിനികളിലേക്ക് ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കുന്നതാണ് പ്രധാനമയും ഉന്നയിക്കുന്നത്. ഇതടക്കമുള്ള വിഷയങ്ങള്‍ തൊഴില്‍-ആഭ്യന്തര വകുപ്പ് മന്ത്രാലയങ്ങളുമായി എംബസി ലേബര്‍ വിഭാഗം നിരന്തരം ആശയവിനിമയം നടത്തി വരുന്നുമുണ്ടായിരുന്നു.കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ കുവൈത്തിലെത്തിയ വിദേശകാര്യ വകുപ്പ് സഹമന്ത്രിയായ എം ജെ അക്ബറിന്റെ മുന്നില്‍ ഖറാഫി തൊഴിലാളികള്‍ നേരീട്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിരുന്നു. തുടര്‍ന്ന്,അദ്ദേഹം ഇത് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബറില്‍ സുഷമ സ്വരാജ് കുവൈത്ത് വിദേശകാര്യ വകുപ്പ് മന്ത്രിക്ക് അനൂകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തും അയച്ചിരുന്നു.ഇതിന്റെ തുടര്‍ച്ചയെന്നോണ്ണം വേണം വി.കെ.സിംഗിന്റെ സന്ദര്‍ശനത്തെ കാണേണ്ടത്. 12-നാണ് മന്ത്രി കുവൈത്തില്‍ നിന്ന് മടങ്ങുന്നത്.

click me!