വാടകവീട് ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചുവെന്ന് ആരോപണം. യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് മലാപ്പറമ്പിലാണ് സംഭവം

കോഴിക്കോട്: വാടകവീട് ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചുവെന്ന് ആരോപണം. യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് മലാപ്പറമ്പിലാണ് സംഭവം. ചേവായൂര്‍ സ്റ്റേഷനിലെ വനിത എഎസ്‌ഐയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച കേസിലാണ് പൊലീസിന്റെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലാപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന ഷെറിന്‍ എന്ന യുവതിക്കെതിരെയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. കോടതി ഉത്തരവിനെ തുടര്‍ന്ന് വനിതാ എഎസ്‌ഐയും സംഘവും വാടകവീട് ഒഴിപ്പിക്കാന്‍ എത്തിയതായിരുന്നു. ഷെറിന്‍ പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കുകയും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും പൊള്ളല്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

YouTube video player