
മദ്യനയത്തിന്‍റെ കാര്യത്തില്‍ ഹിത പരിശോധന നടത്താന്‍ സർക്കാര്‍ തയാറുണ്ടോ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . ഇക്കാര്യത്തില്‍ താൻ സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . മദ്യ നയത്തിനെതിരെ ആധ്യാത്മിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
മദ്യലോബിയോടാണ് സര്‍ക്കാരിന് കൂറെന്നും സുധീരന്‍ പറഞ്ഞു . ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ടവർ ഒരു തലമുറയെ തന്നെ നശിപ്പിക്കുകയാണെന്ന് ധര്‍ണയില്‍ സംസാരിച്ച ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു . കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ , കവയത്രി സുഗതകുമാരി തുടങ്ങിയവരും പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam