കെ ബാബുവിനെ പിന്തുണച്ച് വി എം സുധീരന്‍

Published : Sep 25, 2016, 12:44 AM ISTUpdated : Oct 05, 2018, 02:29 AM IST
കെ ബാബുവിനെ പിന്തുണച്ച് വി എം സുധീരന്‍

Synopsis

തിരുവനന്തപുരം: അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി കെ ബാബുവിനെ പിന്തുണച്ച് കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍. ബാബുവിനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബാബുവിനെതിരെ ശക്തമായ തെളിവുകള്‍ പുറത്തു കൊണ്ടുവരാന്‍ വിജിലന്‍സിനു കഴിഞ്ഞിട്ടില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ബാബുവിനെതിരെ നേരത്തെ പരസ്യ നിലപാടെടുത്ത സുധീരന്‍റെ പുതിയ നിലപാട് ശ്രദ്ധേയമാണ്.

ബാബുവിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി നേരത്തെ തീരുമാനിച്ചരുന്നു. വി.എം സുധീരനും യോജിച്ചതോടെ ഏകകണ്ഠമായാണ് സമിതി തീരുമാനത്തിലെത്തിയത്. 14 ഡിസിസി പ്രസിഡന്റുമാരേയും ഉടനടി മാറ്റാനും രാഷ്‌ട്രീയകാര്യ സമിതിയില്‍ തീരുമാനമായി.

എ, ഐ ഗ്രൂപ്പുകള്‍, സുധീരന്‍ അനുകൂലികള്‍ എന്നിവര്‍ക്കൊപ്പം ഹൈക്കമാന്‍ഡ് പ്രതിനിധികളും പങ്കെടുത്ത ആദ്യ യോഗത്തിലാണ് കെ. ബാബുവിന് രാഷ്‌ട്രീയ പിന്തുണ നല്‍കാന്‍ കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി തീരുമാനിച്ചത്.  പാര്‍ട്ടിക്കുള്ളിലെ അനൈക്യം ഘടക കക്ഷികള്‍ക്കിടയില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും, അത് ഹൈക്കമാന്‍ഡ് വരെ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബാബുവിന് പിന്തുണ നല്‍കി രാഷ്‌ട്രീയ പ്രതിരോധം തീര്‍ക്കാന്‍ നേതാക്കള്‍ തയ്യാറായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭർത്താവിനെ ബിരിയാണി നൽകി 'ഉറക്കി', പിന്നീട് കാമുകനെ വിളിച്ചു, കൊലക്ക് ശേഷം മൃതദേഹത്തിനരികെയിരുന്ന് അശ്ലീല ചിത്രം കണ്ടു!
ഉമ്മൻചാണ്ടിക്കെതിരായ പരാമർശം:​ പ്രസ്താവന പിൻവലിച്ച് ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ