
തൃശ്ശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി വ്യാജ വോട്ട് തയ്യാറാക്കി എന്ന ആരോപണം തെറ്റെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. ഈ നാട്ടിൽ എവിടെ ജീവിക്കാനും വോട്ടർപട്ടികയിൽ പേര് ചേര്‍ക്കാനും കഴിയും കരട് പ്രസിദ്ധീകരിച്ചപ്പോൾ എന്തുകൊണ്ട് പരാതിപ്പെട്ടില്ല. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരല്ലേ പട്ടിക പരിശോധിച്ചതെന്നും അദ്ദേഹം ചോദിച്ചു. 14 വോട്ടുകൊണ്ടാണോ സുരേഷ് ഗോപി ജയിച്ചത്. സുരേഷ് ഗോപിയുടെ ഡ്രൈവർ രണ്ട് വോട്ട് ചെയ്തിട്ടിട്ടുണ്ടോ. ബൂത്ത് ലെവൽ ഓഫീസർക്ക് എന്തുകൊണ്ട് പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം ചോദിച്ചു.
ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്തവർ സുരേഷ് ഗോപിയുടെ മണ്ഡലത്തിലുള്ളവരാണോ. അദ്ദേഹത്തിന്‍റെ മണ്ഡലത്തിലെ കാര്യമല്ലല്ലോ. മാധ്യമങ്ങൾക്ക് അദ്ദേഹത്തിനെ കിട്ടാത്തതുകൊണ്ട് പരാതി പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും വി മുരളീധരന്‍ ചോദിച്ചു
തൃശ്ശൂര്‍ മണ്ഡലത്തില്‍ വോട്ട് ചേര്‍ത്തെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി ഉണ്ണികൃഷ്ണനും രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് താൻ തൃശൂരിലാണ് താമസിച്ചത്. തൃശ്ശൂരിന്‍റെ പ്രഭാരി ആയിരുന്നു. അതുകൊണ്ടാണ് അവിടെ വീട് എടുത്തതും വോട്ട് ചേർത്തതും ഒന്നര കൊല്ലമായി തൃശ്ശൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സംഘടനാ ചുമതലയിൽ എറണാകുളം. തൃശൂർ ജില്ലകളാണ് ഉള്ളത്. തൃശ്ശൂരിൽ വോട്ട് ചേർത്തതിൽ അസ്വഭാവികത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam