
തിരുവനന്തപുരം: മെസിയെയും സംഘത്തെയും കൊണ്ടുവരാനെന്ന പേരില്‍ കായിക മന്ത്രി അബ്ദു റഹ്മാനും സംഘവും നടത്തിയ സ്പെയിൻ സന്ദര്‍ശനം എന്തിനായിരുന്നുവെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ ചോദിച്ചു.ഖജനാവില്‍ നിന്ന് പൊടിച്ച 13 ലക്ഷ (ത്തിന് ആര് സമാധാനം പറയും ?കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും എല്ലാം സംഘമായി നടത്തിയത് വിനോദയാത്രയായിരുന്നോ ?കയറിക്കിടക്കാന്‍ ഒരു കൂര പോലുമില്ലാത്ത നമ്മുടെ കുഞ്ഞുങ്ങള്‍, കായികരംഗത്ത് കളംപിടിക്കാന്‍ ശ്രമിക്കുമ്പോഴാണ് കളിയുടെ പേരില്‍ മന്ത്രിയുടെ ധൂര്‍ത്ത്.''മെസി വരും, തിരുവനന്തപുരത്ത് കളിക്കും'' എന്നെല്ലാം തള്ളിയ കായികമന്ത്രിക്ക് സ്റ്റേഡിയമടക്കം കാര്യങ്ങളെക്കുറിച്ചൊന്നും ''വലിയ ധാരണ''യില്ലെന്നും വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ബോക്സിങ് ഇതിഹാസം മുഹമ്മദാലിയെ ''കേരളത്തിന്റെ അഭിമാനതാര''മാക്കിയ ജയരാജന്‍ എത്രയോ ഭേദം !അപ്പോള്‍, ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ തുലച്ച യാത്ര കൊണ്ട് എന്തുനേടി എന്ന് അബ്ദുറഹ്മാന്‍ പറയണം.''മാര്‍ച്ചില്‍ വരും ഏപ്രിലിൽ വരും'' എന്നെല്ലാം പറഞ്ഞുള്ള തട്ടിപ്പുകള്‍ മന്ത്രിയും കൂട്ടുകാരും അവസാനിപ്പിക്കണം.മെസിയുടെ പേരില്‍ മറ്റൊരു മാംഗോ ഫോണോ അല്ലെങ്കില്‍ മരം മ്യൂസിയമോ തുറക്കാവുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam