ജിഷയുടെ കൊലപാതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ മുന്നിലുണ്ടാകുമെന്ന് വി എസ്

Published : May 03, 2016, 02:48 PM ISTUpdated : Oct 05, 2018, 04:12 AM IST
ജിഷയുടെ കൊലപാതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ മുന്നിലുണ്ടാകുമെന്ന് വി എസ്

Synopsis

പെരുമ്പാവൂര്‍  ജിഷയുടെ കൊലപാതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ മുന്നിലുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പെരുമ്പാവൂരിലെ ഇരിങ്ങോളില്‍ കുറ്റിക്കാട്ടുപറമ്പില്‍ ജിഷയുടെ നിഷ്‌ഠുരമായ കൊലപാതകത്തെ അപലപിക്കുന്നു.  മൃഗീയം എന്നുപറഞ്ഞാല്‍ മൃഗങ്ങള്‍ക്കുപോലും അപമാനകരമാവുമെന്നതിനാല്‍ അത്യന്തം പൈശാചികം എന്നേ ഈ കൃത്യത്തെ വിശേഷിപ്പിക്കാനാവൂ. രാജ്യത്തെ മുഴുവന്‍ നടുക്കിയ ഡല്‍ഹിയിലെ നിര്‍ഭയയുടെ പാതയിലേക്ക് പിന്നെയും നരാധമന്‍മാര്‍ നമ്മുടെ സഹോദരിമാരുടെ ജീവന്‍ എടുക്കാന്‍ കാത്തുനില്‍ക്കുന്നു എന്ന അറിവ് ഞെട്ടിക്കുന്നതാണ് - വി എസ് അച്യുതാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ എല്‍എല്‍ബി വിദ്യാഭ്യാസം നടത്തുകയായിരുന്ന പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ കുറ്റിക്കാട്ടുപറമ്പില്‍ ജിഷയുടെ നിഷ്‌ഠുരമായ കൊലപാതകത്തെ അപലപിക്കുന്നു. മൃഗീയം എന്നുപറഞ്ഞാല്‍ മൃഗങ്ങള്‍ക്കുപോലും അപമാനകരമാവുമെന്നതിനാല്‍ അത്യന്തം പൈശാചികം എന്നേ ഈ കൃത്യത്തെ വിശേഷിപ്പിക്കാനാവൂ. രാജ്യത്തെ മുഴുവന്‍ നടുക്കിയ ഡല്‍ഹിയിലെ നിര്‍ഭയയുടെ പാതയിലേക്ക് പിന്നെയും നരാധമന്‍മാര്‍ നമ്മുടെ സഹോദരിമാരുടെ ജീവന്‍ എടുക്കാന്‍ കാത്തുനില്‍ക്കുന്നു എന്ന അറിവ് ഞെട്ടിക്കുന്നതാണ്.

ഇതുപോലൊരു സംഭവം ഉണ്ടാവുമ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ട ചില കാര്യങ്ങളുണ്ട്. ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല. ഏപ്രില്‍ 28ന് നടന്ന ഈ കൊലപാതകത്തെ പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നുമാത്രമല്ല, നിസ്സാരസംഭവമാണെന്ന് വരുത്തിത്തീര്‍ത്ത് കുറ്റവാളിയെ അല്ലെങ്കില്‍ കുറ്റക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന വസ്തുത അത്യന്തം ഗുരുതരമാണ്. ഏറ്റവും മിടുക്കരായിരുന്ന കേരള പൊലീസിനെ രാഷ്‍ട്രീയ എതിരാളികളെ പീഡിപ്പിക്കാനും അഴിമതി നടത്താനുമുള്ള ഉപകരണങ്ങളാക്കി യുഡിഎഫ് സര്‍ക്കാര്‍ അധ:പതിപ്പിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇതിനെ വിലയിരുത്താം.
പണമില്ലാത്തവര്‍ അതിനിഷ്‌ഠുരമായി കൊല്ലപ്പെട്ടാല്‍പോലും നീതി ലഭിക്കുന്നില്ലെന്നു മാത്രമല്ല, അതിനുള്ള ശ്രമംപോലും ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്. കൂടുതല്‍ രൂക്ഷമായാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുള്ള ഇക്കാര്യത്തിലെ കുറ്റകരമായ ഇടപെടലുകളെ വിമര്‍ശിക്കേണ്ടതെങ്കിലും ഇപ്പോള്‍ അതിന് തുനിയാത്തത് ഇത് ഒരു പ്രദേശത്തിന്റെ ദുരന്തമായി മാറി എന്നതിനാലാണ്.
നിഷയുടെ അമ്മ രാജേശ്വരിയുടെയും സഹോദരി ദീപയുടെയും സംരക്ഷണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇനിയൊരു സഹോദരിക്കും ഇത്തരമൊരവസ്ഥ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാരും പൊലീസും അടിയന്തരമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ. 'Justice for Jisha' എന്നത് ഒരു പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. പൊലീസും സര്‍ക്കാരും നീതിനിര്‍വഹണത്തില്‍ പരാജയപ്പെടുന്പോള്‍ ഇതുപോലുള്ള മുറവിളി ഉയരുന്നത് സ്വാഭാവികമാണ്. ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും ഞാന്‍ മുന്നില്‍തന്നെ ഉണ്ടാവും.


V S Achuthanandan, Jisha, വി എസ് അച്യുതാനന്ദന്‍, ജിഷ

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ലീഗിന് കൂടുതൽ സീറ്റിന് അര്‍ഹതയുണ്ട്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ലീഗ് യുവാക്കള്‍ക്ക് കൂടുതൽ അവസരം നൽകണം'; പികെ ഫിറോസ്
ഒന്നും മിണ്ടാതെ രാഹുൽ, തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെ 408-ാം മുറിയിൽ 10 മിനിറ്റ് തെളിവെടുപ്പ്, രജിസ്റ്റർ വിവരങ്ങളടക്കം ശേഖരിച്ച് പൊലീസ്