പോരാട്ടം തുടരുമെന്ന് വിഎസ്; 94 ന്‍റെ നിറവില്‍ പിറന്നാളാഘോഷം

Published : Oct 20, 2017, 11:46 AM ISTUpdated : Oct 05, 2018, 03:59 AM IST
പോരാട്ടം തുടരുമെന്ന് വിഎസ്; 94 ന്‍റെ നിറവില്‍ പിറന്നാളാഘോഷം

Synopsis

തിരുവനന്തപുരം: 94-ാം പിറന്നാളിലും പോരാട്ടം തുടരുമെന്ന് വിഎസ്. രാജ്യത്തിന്‍റെ ശത്രുക്കളോട് സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാള്‍ ആശംസ നല്‍കിയവര്‍ക്ക് നന്ദി പറയാനും വിഎസ് മറന്നില്ല.

ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍റെ ഔദ്യോഗിക വസതിയില്‍  കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചുകൊണ്ട് ലളിതമായിരുന്നു ജന്മദിന ആഘോഷം. മുന്നണിയിലെ ചിലര്‍ വിഎസിന് സ്നേഹസമ്മാനങ്ങളും നല്‍കി. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരിക്കും  വിഎസിന്‍റെ ഉച്ചഭക്ഷണം. വൈകിട്ട് ഒരു പുസ്തപ്രകാശന ചടങ്ങ് മാത്രമാണ് പിറന്നാള്‍ ദിനത്തിലെ മറ്റ് പരിപാടി.

1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയിലായിരുന്നു വിഎസിന്‍റെ ജനനം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം പ്രായം 94 പിന്നിടുമ്പോഴും ശക്തമായ നിലപാടുകള്‍ കൊണ്ട് തന്‍റെ പോരാട്ടം തുടരുകയാണ്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നീന്തൽ കുളത്തിൽ ഉണ്ടായ അപകടം; മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സമയങ്ങളിൽ നാളെ മുതൽ മാറ്റങ്ങൾ; കേരളത്തിലെ സർവീസുകളുടെ വിവരങ്ങൾ അറിയാം